നമ്മളില്‍ പലരും സ്വാമി നിത്യാനന്ദ ബാബയുടെ പ്രഭാഷണങ്ങള്‍ കേട്ടിട്ടുണ്ടാകും. ക്വാണ്ടം ഫിസിക്സിനെപ്പറ്റിയും ഇ=എംസി സ്ക്വയര്‍ എന്ന ഐന്സ്റ്റൈന് സിദ്ധാന്തത്തെപ്പറ്റിയുമൊക്കെ വന്‍ മണ്ടത്തരങ്ങള്‍ ഏറെ ആത്മവിശ്വാസത്തോടുകൂടി പറയുന്ന അദ്ദേഹത്തിന്റെ ടോക്ക് വീഡിയോകള്‍ സമൂഹമാധ്യമങ്ങള്‍ ആഘോഷിക്കാറുള്ളതാണ്. ഇപ്പോഴിതാ പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ഷവോമി അദ്ദേഹത്തെ ട്രോളി രംഗത്തു വന്നിരിക്കുകയാണ്.
ഷവോമിയുടെ റെഡ്മി വൈ3 മൊബൈല്‍ ഫോണിന്റെ പ്രചരണാര്‍ത്ഥമാണ് പരസ്യം. ‘സെല്‍ഫിയുടെ കെമിസ്ട്രിയുടെ ഫിസിക്സ്’ എന്ന നിത്യാനന്ദ ബാബ ആശയത്തിലൂന്നിയാണ് പരസ്യത്തിന്റെ മേക്കിംഗ്. ‘മി’ എന്നാല്‍ ഞാനാണെന്നും മി(ഷവോമി) യില്‍ എടുക്കുന്ന സെല്‍ഫി ‘മി’ തന്നെയാകുന്നു എന്നുമാണ് പരസ്യത്തിലൂടെ പറയുന്നത്. സെല്‍ഫി എന്താണെന്നും റെഡ്മി എന്താണെന്നുമുള്ള തന്റെ കണ്ടെത്തലുകളും സ്വാമി പങ്കു വെക്കുന്നു. ചുറ്റും പ്രസംഗം കേട്ട് അന്തംവിട്ടിരിക്കുന്ന കുറേ ഭക്തരെയും വീഡിയോയില്‍ അവതരിപ്പിച്ചിട്ടുണ്ട്. സെല്ഫിയെപ്പറ്റിയുള്ള ശാസ്ത്രീയ തത്വങ്ങള്‍ പങ്കുവെച്ചതിനു ശേഷം ഫോണിലൊരു സെല്‍ഫിയെടുക്കുന്ന സ്വാമിയുടെ ഷോട്ടിലാണ് പരസ്യം അവസാനിക്കുന്നത്.
https://www.facebook.com/XiaomiIndia/videos/760128211095633/
Discussion about this post