സ്വന്തം ഭക്ഷണ പാത്രത്തിൽ നിന്ന് മത്സ്യങ്ങൾക്ക് തീറ്റുന്നതായി തോന്നുന്ന ഒരു താറാവിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ ചർച്ച. ഒരു വെള്ളക്കെട്ടിന് മുകളിൽ ഒരു വലിയ കണ്ടെയ്നറിൽ ധാന്യങ്ങൾ നിറച്ചുവച്ചിരിക്കുന്നു. അത്കഴിക്കുന്നതിനോടൊപ്പം താറാവ് ധാന്യം നിറച്ച കൊക്ക് വെള്ളത്തിൽ മുക്കുന്നു. മൽസ്യങ്ങൾ കൂട്ടമായി വന്ന് ധാന്യങ്ങൾ തിന്നുന്നത് വീഡിയോയിൽ വ്യക്തമാണ്.
വീഡിയോ എവിടെയാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. പക്ഷി ഇത് ഒന്നിലധികം തവണ ചെയ്യുന്നതായി വീഡിയോയിൽ കാണുന്നു. ‘താറാവ് മത്സ്യത്തെ തീറ്റുന്നു’ എന്ന തലക്കെട്ടോടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപെട്ട വീഡിയോ ഫേസ്ബുക്കിലെ ഒരു ജനപ്രിയ ബ്രസീലിയൻ മത്സ്യത്തൊഴിലാളി ഗ്രൂപ്പിലാണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. നിരവധി ആളുകൾ ഷെയർ ചെയ്ത വീഡിയോ ഇപ്പോൾ മറ്റ് സോഷ്യൽ മീഡിയ സൈറ്റുകളിലും വൈറലായ് കഴിഞ്ഞു.
Discussion about this post