രാത്രിയിൽ ബീച്ചിൽ പോയപ്പോൾ തനിക്കും സുഹൃത്തുക്കൾക്കും നേരെയുണ്ടായ ആക്രമണത്തിന് എതിരെ പ്രതികരിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്ത ശ്രീലക്ഷ്മിയെ അഭിനന്ദിച്ച് വനിതാ, ശിശുക്ഷേമ വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ ഐ എ എസ്. ഫേസ്ബുക്കിലായിരുന്നു അദ്ദേഹത്തിന്‍റെ അഭിനന്ദന പോസ്റ്റ്. ഒപ്പം, കേസിൽ അറസ്റ്റിലായ ആളുകളുടെ പേര് വിലാസമുൾപ്പെടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഞരമ്പ് രോഗികളുടെ പേര് പൊതു ജനങ്ങളുടെ അറിവിലേക്കായി നൽകുന്നെന്ന് വ്യക്തമാക്കിയാണ് പേരുവിവരങ്ങൾ നൽകിയത്.
ഇത്തരത്തിലുള്ളവർ കല്യാണം കഴിക്കുകയാണെങ്കിയിൽ ആ പെൺകുട്ടികൾക്ക് ലൈംഗിക വൈകൃതം ഉൾപ്പെടെയുള്ള പീഡനങ്ങൾ നേരിടേണ്ടി വരുമെന്ന് പ്രദേശത്തുള്ള ജനങ്ങൾ മനസ്സിലാക്കണമെന്നും അതിനാൽ ഇത്തരക്കാർക്ക് പെൺമക്കളെ കല്യാണം കഴിച്ചു കൊടുക്കുന്നതിനു മുമ്പ് രക്ഷിതാക്കൾ രണ്ടുവട്ടം ആലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Discussion about this post