അമേരിക്കൻ ഐക്യ നാടുകളിൽ ഒന്നായ നോർത്ത് കരോലിനയിൽ ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽ പെടുന്ന ഒരു വളർത്തുനായ അടുത്തിടെ ഒരു ഇളം പച്ച നായ്ക്കുട്ടിക്ക് ജന്മം നൽകി. ഷാന സ്റ്റാമിയുടെ ഉടമസ്ഥതയിലുള്ള വെളുത്ത ജർമ്മൻ ഷെപ്പേർഡ് ജിപ്‌സി വെള്ളിയാഴ്ച രാവിലെ നായ്ക്കുട്ടികളെ പ്രസവിച്ചു. അതിൽ ഒന്നാണ് പച്ചനിറത്തിൽ കാണപ്പെട്ടത്. പച്ച നിറത്തിലുള്ള പ്യൂപ്പ് അതേ നിറത്തിലെ സാങ്കൽപ്പിക സൂപ്പർഹീറോയായ ഹൾക്ക് എന്ന പേരിൽ അറിയപെടുന്നതായി യുഎസ്എ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
രണ്ട് ദിവസം മുമ്പ് ക്രിസ് ഗ്രിഗ് ഇളം പച്ച നായ്ക്കുട്ടിയുടെ ഒരു ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു: “ഞങ്ങളുടെ ജർമ്മൻ ഷെപ്പേർഡ് ഞങ്ങളെ ഒരു ‘പച്ച’ നായക്കുട്ടിയുമായി ചേർത്തു, ‘ഹൾക്ക്’ 5 ദിവസം പ്രായം!” എന്ന് പോസ്റ്റിന് താഴെ എഴുതി.ചിത്രം കണ്ടതോടെ ആളുകൾ അത്ഭുതപ്പെട്ടു. നിരവധി പേര് ചിത്രങ്ങൾ മറ്റ് സോഷ്യൽ മീഡിയയിൽകൂടി പ്രചരിപ്പിച്ചപ്പോൾ ‘ഹൾക്ക്’ എന്ന നായക്കുട്ടി ഒരു ഹീറോയായി മാറി.
Story tonight about a German Shepherd puppy born green just days ago in Canton. Animal experts say it happens from time to time, staining from birth fluids and not harmful, fades away. This pup’s human family named him “Hulk. ” More at 6. @WLOS_13 #LiveOnWLOS pic.twitter.com/7ex4i2wbOI
— Rex Hodge (@RexHodge_WLOS) January 15, 2020
നയകുട്ടിക്ക് ആരോഗ്യപ്രശ്ങ്ങൾ ഉണ്ടാകുമെന്ന് ചിലർ അഭിപ്രായം പ്രകടിപ്പിച്ചപ്പോൾ നായക്കുട്ടി ആരോഗ്യത്തോടെ ഇരിക്കുന്നു എന്ന് ക്രിസ് പറഞ്ഞു. “അവർ അമ്മയിലായിരിക്കുമ്പോൾ അവിടെ മെക്കോണിയം ഉണ്ടാവാം, അത് അവരെ കറപിടിക്കും,” ജുനാലുസ്ക അനിമൽ ഹോസ്പിറ്റൽ വെറ്ററിനറി ടെക്നീഷ്യൻ സുസെയ്ൻ സിയാൻസുള്ളി ഡബ്ല്യുഎൽഎസിന് വിശദീകരിച്ചു. ശിശു സസ്തനികളുടെ ആദ്യകാല മലം ആണ് മെക്കോണിയം. ഇത് വെളുത്ത രോമങ്ങൾ കറക്കാൻ കാരണമാകുമെന്ന് മിസ് സിയാൻസുള്ളി വിശദീകരിച്ചു.
Discussion about this post