10 ദശലക്ഷത്തിലധികം ആളുകൾ പിന്തുടരുന്ന ജനപ്രിയ യൂട്യൂബർ കൂടിയായ വിറ്റാലി സോഡോറോവെറ്റ്സ്കി പിരമിഡിൽ കയറുന്നതായി കാണിക്കുന്ന ഒരു വീഡിയോ തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. “യുദ്ധം നിർത്തുക”, “ഹെൽപ്പ് ഓസ്‌ട്രേലിയ” എന്നീ വാക്കുകളുള്ള ഒരു ഷർട്ട് ധരിച്ചുകൊണ്ടാണ് അദ്ദേഹം പിരിമിഡിന് മുകളിൽ കയറിയത്.അഞ്ച് ദിവസത്തെ ജയിൽ ശിക്ഷ അനുഭവിച്ച ഒരു സ്റ്റണ്ട്. “ഗിസയിലെ പിരമിഡുകൾ കയറിയതിനാലാണ് എന്നെ ഈജിപ്തിൽ തടഞ്ഞത്,” അദ്ദേഹം എഴുതി.
തന്നെ പലതവണ ജയിലിലടച്ചിട്ടുണ്ടെന്നും എന്നാൽ ഇത് ഏറ്റവും മോശമായ അനുഭവമായിരുന്നു എന്നും അദ്ദേഹം തന്റെ പോസ്റ്റിൽ കൂട്ടിച്ചേർത്തു. തന്റെ 3.1 ദശലക്ഷം ഇൻസ്റ്റാഗ്രാം ഫോളോവർമാരോടും താൻ ഇത് ചെയ്തത് ഒരു നല്ല കാരണത്താലാണ്”എന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ-റഷ്യൻ എന്നിവിടങ്ങളിൽ നിരവധി ആരാധകരുള്ള വിറ്റാലി ബുധനാഴ്ച ഒരു പിരമിഡിന്റെ മുകളിൽ ഇരിക്കുന്നതായിട്ടുള്ള ഒരു ഫോട്ടോ പങ്കുവെച്ചിരുന്നു. തുടർന്ന് വിറ്റാലി ഈജിപ്ത് ജയിലിൽ തടങ്കലിലായിരുന്നു.
നവംബറിൽ പിരമിഡുകൾ കയറുന്നത് ഈജിപ്ഷ്യൻ പാർലമെന്റ് നിയമവിരുദ്ധമാക്കിയതായി അഹ്രം ഓൺലൈൻ പറയുന്നു. “ഒരു ആർക്കിയോളജിക്കൽ സൈറ്റിലോ മ്യൂസിയത്തിലോ ലൈസൻസ് ലഭിക്കാതെ കയറുന്നവർ ഒരു മാസം വരെ തടവും കൂടാതെ / അല്ലെങ്കിൽ പിഴയും അനുഭവിക്കേണ്ടിവരുമെന്നാണ് നിയമം.
Discussion about this post