തമിഴകത്തിന്റെ തലൈവർ എംജിആറിന്റെ വേഷപ്പകർച്ചയിലെത്തുന്ന അരവിന്ദ് സ്വാമിയുടെ പുതിയ ചിത്രം വൈറലാകുന്നു. ബോളിവുഡ് താരം കങ്കണ റണൗത് തലൈവി ആയി എത്തുന്ന പുതുചിത്രം ‘തലൈവി’യിൽ എംജിആർ ആയി വേഷമിടുന്നത് അരവിന്ദ് സ്വാമിയാണ്. ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നേരത്തേ തലൈവി ആയുള്ള കങ്കണയുടെ ചിത്രം വൈറലായിരുന്നു.
‘”ഇതാ എന്റെ ഫസ്റ്റ് ലുക്ക്. പുറച്ചി തലൈവർ, മക്കൽ തിലകം എംജിആർ ആയി തലൈവിയിൽ ” എന്നൊരു അടിക്കുറുപ്പോടെ ചിത്രം അരവിന്ദ് സ്വാമി തന്നെ തന്റെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ചിത്രത്തിന്റെ ടീസർ ഇന്നുണ്ടാകുമെന്നും അരവിന്ദ് സ്വാമി ട്വീറ്റ് ചെയ്തിരിയ്ക്കുന്നു.
Here is my first look as Puratchi Thaliavar, Makkal Thilagam MGR in #Thalaivi . A teaser follows at 10.30 am today. Hope u like it 🙏 pic.twitter.com/LjnN6Ybwrw
— arvind swami (@thearvindswami) January 17, 2020
നടനും രാഷ്ട്രീയക്കാരനുമായ എംജിആർ തമിഴ് സിനിമയിലെ ഏറ്റവും സ്വാധീനമുള്ള ഒരാളാണ്. മാത്രമല്ല അദ്ദേഹത്തിന്റെ ശക്തമായ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചും ഓർമ്മിക്കപ്പെടുന്നു. എം.ജി.ആർ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടിയായ എ.ഐ.എ.ഡി.എം.കെക്ക് ജയലളിതയെ പരിചയപ്പെടുത്തിയത് എം.ജി.ആർ ആണെന്ന് പറയപ്പെടുന്നു. എംജിആർ തമിഴ്‌നാട്ടിലെ മൂന്നാമത്തെ മുഖ്യമന്ത്രിയായിരുന്നു 1987 ൽ മരണം വരെ അദ്ദേഹം അധികാരത്തിൽ തുടർന്നു. എംജിആറിന്റെ മരണത്തെത്തുടർന്ന് ജയലളിത രണ്ടുദിവസം ഒരു പൊതു ഹാളിൽ മൃതദേഹത്തിനൊപ്പം നിന്നു. എംജിആറിന്റെ മരണശേഷം 1991 ൽ ജയലളിത തമിഴ്‌നാട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി. ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ‘തലൈവി’ ചിത്രം ഒരുങ്ങുന്നത്.
Discussion about this post