ഒരു കാലഘട്ടത്തിൽ മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട ജോഡികളായിരുന്നു ശോഭനയും സുരേഷ് ഗോപിയും. വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടുംജോഡിയായി എത്തുന്ന ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’.
ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിൽ പ്രിയദർശന്റെയും ലിസിയുടെയും മകൾ കല്യാണി പ്രിയദർശൻ ആണ് നായിക. ദുൽഖർ, കല്യാണി പ്രിയദർശൻ, ശോഭന, സുരേഷ് ഗോപി എന്നിവർ ഒന്നിച്ചെത്തുന്ന ഗാനരംഗം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരിന്നു.
സുരേഷ് ഗോപിയും ശോഭനയും സ്ക്രീനിൽ വീണ്ടും ഇന്ദ്രജാലം സൃഷ്ടിക്കാനെത്തുന്നുവെന്ന് ദുൽഖർ സൽമാൻ ട്വീറ്റ് ചെയ്തു. മലയാളികളുടെ മനസ്സിൽ ചേക്കേറിയ നിത്യഹരിത ജോഡികൾ വീണ്ടുംവരികയാണ്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ സുരേഷ് ഗോപി സാറും ശോഭന മാമും ഇന്ദ്രജാലം സൃഷ്ടിക്കുകയാണ്’ എന്ന് ദുൽഖർ കുറിച്ചു.
Bringing back the evergreen couple that captivated the minds of malayalees everywhere !! Suresh Gopi sir and Shobana Ma’am creating more of their magic in Varane Avashyamund ! @kalyanipriyan @DQsWayfarerFilm#VaraneAvashyamund #AnoopSathyan #SureshGopi #Shobana pic.twitter.com/FzLgHQAaB5
— dulquer salmaan (@dulQuer) January 16, 2020
ദുൽഖർ സൽമാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം സ്റ്റാർ ഫിലിംസും വേ ഫെറർ ഫിലിംസും നിർമ്മിച്ച് സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് വരനെ ആവശ്യമുണ്ട്.
Discussion about this post