ഏതൊരു വേദിയും രസകരമാകുവാനും അസാധ്യമായ ഏതൊരു ജോലിയും സാധ്യമാക്കുവാനും ഷാരൂഖ് ഖാന് ഒരു പ്രതേക കഴിവ് തന്നെയാണ്. വ്യാഴാഴ്ച രാത്രി ആമസോൺ ആതിഥേയത്വം വഹിച്ച ഒരു പരിപാടിയിൽ താരം സമാനമായ ഒരു ദൗത്യം ഏറ്റെടുക്കുന്നതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നു.
54 കാരനായ താരം ആമസോൺ സിഇഒ ജെഫ് ബെസോസിനെ ഡോൺ എന്ന ചിത്രത്തിലെ ഡയലോഗ് പറയാൻ പ്രേരിപ്പിച്ചതാണ് സംഭവം. “ഡോൺ കോ പക്കാഡ്ന മുഷ്കിൽ ഹായ് നഹി നാമുംകിൻ ഹായ്” എന്നായിരുന്നു ഡയലോഗ്. എന്നിരുന്നാലും, താരം ഇതിന് ഒരു അന്തർദ്ദേശീയ സ്പർശം നൽകി “ഡോൺ കോ പക്കാഡ്ന മുഷ്കിൽ ഹായ് നഹി ഇമ്പോസ്സിബ്ൾ ഹേ” എന്ന് പരിഷ്‌ക്കരിച്ചു. ചലച്ചിത്ര നിർമ്മാതാവ് സോയ അക്തർ പശ്ചാത്തലത്തിൽ ചിരിക്കുന്നതിന്റെ ഒരു കാഴ്ചയും വീഡിയോയിൽ ഉണ്ട്.
.@JeffBezos & @iamsrk – don ko pakadna mushkil hi nahin impossible hai!!! pic.twitter.com/mFlrSfXA56
— Riteish Deshmukh (@Riteishd) January 16, 2020
റിതീഷ് ദേശ്മുഖ് തന്റെ ട്വിറ്റർ പ്രൊഫൈലിൽ ആദ്യം പങ്കിട്ട വീഡിയോ നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. ട്വിറ്ററിൽ വീഡിയോ പങ്കിട്ട റിതീഷ് എഴുതി: “ജെഫ് ബെസോസും ഷാരൂഖ് ഖാനും- ഡോൺ കോ പക്കാഡ്ന മുഷ്കിൽ ഹായ് നഹിൻ ഇമ്പോസ്സിബിൾ ഹായ്!”
ജെഫ് ബെസോസ്, ചലച്ചിത്ര നിർമ്മാതാവ് സോയ അക്തർ എന്നിവരുമായി ചേർന്നുള്ള ചിത്രം ഷാരൂഖ് ഖാൻ ട്വിറ്ററിൽ പങ്കുവച്ചു. “സോർഡാർ സോയ അക്തറിനോടും സബാർഡാസ്റ്റ് ജെഫ് ബെസോസിനോടും ഒപ്പം രസകരവും പഠന സായാഹ്നവും. ഇത് ക്രമീകരിച്ചതിന് പ്രൈം വീഡിയോ ഇന്ത്യയിലെ എല്ലാവർക്കും നന്ദി,” എന്നൊരു അടികുറിപ്പോടെയാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
Fun and learning evening with the Zordaar #Zoyaakhtar & the Zabardast @jeffbezos Thanx everyone at @PrimeVideoIN for arranging this. Aparna, Gaurav & Vijay Thx for ur kindness. @AmitAgarwal ur bow tie was a killer… pic.twitter.com/RQUi0854PZ
— Shah Rukh Khan (@iamsrk) January 16, 2020
വ്യാഴാഴ്ച രാത്രി വിദ്യാ ബാലൻ, കമൽ ഹാസൻ, ഭൂമി പെഡ്‌നേക്കർ, ഫർഹാൻ അക്തർ, ഷിബാനി ദണ്ഡേക്കർ, ആർ മാധവൻ, റിച്ച ചദ്ദ, അലി ഫസൽ, രാജ്കുമാർ റാവു എന്നിവരുൾപ്പെടെ നിരവധി ബോളിവുഡ് താരങ്ങൾ ആമസോൺ ആതിഥേയത്വം വഹിച്ച പ്രത്യേക ബ്ലൂ കാർപെറ്റ് പരിപാടിയിൽ പങ്കെടുത്തു.
Discussion about this post