ശുചിമുറിയില്‍ വച്ച് ആക്രമിച്ച പെരുമ്പാമ്പിന്‍റെ കയ്യില്‍ നിന്നും വീട്ടമ്മ സാഹസികമായി രക്ഷപ്പെട്ടു. ശുചിമുറിയിലേക്ക് കയറിയ വീട്ടമ്മയെ അവിടെ പതുങ്ങിയിരുന്ന പെരുമ്പാമ്പ് ആക്രമിക്കുകയായിരുന്നു. ആദ്യം വീട്ടമയെ കടിച്ച പാമ്പ് പിന്നീട് അവരെ വരിഞ്ഞു മുറുക്കാന്‍ തുടങ്ങി. ഭയന്ന വീട്ടമ ധൈര്യം വിടാതെ പാമ്പിനെ അവിടെയുണ്ടായിരുന്ന സാധനങ്ങളെടുത്ത് തിരിച്ച് ആക്രമിക്കുകയായിരുന്നു. പാമ്പിന്റെ തലയില്‍ പിടുത്തമിട്ട വീട്ടമ്മ സഹായത്തിനായി മകനെ വിളിച്ചു.
പാമ്പിന്‍റെ തല തറയില്‍ അമര്‍ത്തിപ്പിടിച്ച ശേഷമാണ് വീട്ടമ്മ അലറി വിളിച്ചത്. അപ്പോഴും വീട്ടമ്മയെ പാമ്പ് വിരിഞ്ഞുമുറുക്കുന്നുണ്ടായിരുന്നു. നിലവിളി കേട്ടെത്തിയ മകനോട് ചുറ്റികയും കത്തിയും ആവശ്യപ്പെട്ടു. ചുറ്റിക ഉപയോഗിച്ച് പാമ്പിന്റെ തലയിലും ശരീരത്തിലുമെല്ലാം ആഞ്ഞടിച്ചു. കത്തിവച്ച് പാമ്പിനെ മുറിവേല്‍പ്പിക്കുകയും ചെയ്തു. ഇതോടെ വീട്ടമ്മയുടെ ശരീരത്തിലുണ്ടായ പാമ്പിന്‍റെ പിടി അയഞ്ഞു.
പാമ്പിന്‍റെ കടിയില്‍ വീട്ടമ്മയുടെ ശരീരത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. പാമ്പിന്റെ പിടി അയഞ്ഞതും അമ്മയെ മകന്‍ വലിച്ചു പുറത്തെടുത്തു. പാമ്പിനെ ശുചി മുറിക്കുള്ളില്‍ പൂട്ടിയിടുകയും ചെയ്തു. പിന്നെ അമ്മയെ ആശുപത്രിയിലും എത്തിച്ചു. വീട്ടമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. ആക്രമണത്തില്‍ പരുക്കേറ്റ പാമ്പ് പിന്നീട് ചത്തു. ഇവരുടെ മകളാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
സംഭവത്തില്‍ പ്രിതികരണവുമായി നിരവധിയാളുകളാണ് രംഗത്ത് എത്തിയിരിക്കുന്നത്.
Discussion about this post