ഇന്തോനേഷ്യയുടെ സാംസ്കാരിക തലസ്ഥാനമായ യോഗകാർട്ടയിലെ സോടോ കൊക്രോ എന്ന ഒരു പുതിയ റെസ്റ്റോറന്റിൽ പരമ്പരാഗത ഇന്തോനേഷ്യൻ ഭക്ഷണം മാത്രമല്ല ലഭിക്കുന്നത്. അവിടെ മേശകളും കസേരകളും കണങ്കാലിൽ ആഴത്തിലുള്ള വെള്ളത്തിൽ സ്ഥാപിച്ചിരിക്കുന്നു ആ വെള്ളത്തിലാകട്ടെ ആയിരകണക്കിന് കൊച്ചു മത്സ്യങ്ങൾ ഉണ്ട്.
മത്സ്യങ്ങളുടെ സ്പർശനവും ചെറുകടികളുമായി മാത്രമേ ഇവിടെ ഭക്ഷണം കഴിക്കാൻ സാധിക്കു.”മത്സ്യം എന്റെ കാലിൽ കടിക്കുന്നത് എനിക്ക് അനുഭവപ്പെട്ടു – അത് ഇക്കിളിയാണെങ്കിലും മനോഹരമായിരുന്നു,” എന്നാണ് ഇവിടെ എത്തുന്നവർ പറയാറുള്ളത്.
തെക്കുകിഴക്കൻ ഏഷ്യയിലുടനീളമുള്ള പല സ്പാകളും വർഷങ്ങളായി മത്സ്യത്തെ ഉപയോഗിച്ചുകൊണ്ട് കാലുകൾ ശുചീകരിക്കാറുണ്ട്. വിവിധ ചർമ്മ അവസ്ഥകളെ ചികിത്സിക്കുന്നതിനുള്ള നൂതനവുമായ മാർഗ്ഗമായി മത്സ്യങ്ങളെ ഉപയോഗിക്കാമെന്നുംപറയുന്നു. ഇത്തരം അഭിപ്രായങ്ങൾ നിലനിൽക്കുമ്പോഴാണ് ജൂണിൽ തുറന്ന റെസ്റ്റോറന്റ് ഉടമ ഇമാം നൂർ തന്റെ പരമ്പരാഗത ഭക്ഷണം എന്നതിനൊപ്പം മൽസ്യങ്ങൾനിറഞ്ഞ ഇരിപ്പിടങ്ങൾ പരീക്ഷിച്ചത്.
ഓപ്പൺ എയർ റെസ്റ്റോറന്റിനായി 7,000 റെഡ് നൈൽ ഫിലോപ്പികളെയാണ് വളർത്തുന്നത്. മീനുകൾ ചുറ്റും നീന്തുന്ന ആശയം അവതരിപ്പിച്ചതിന് നൂർ തന്റെ പിതാവിനെ ബഹുമാനിക്കുന്നു.
ഇപ്പോൾ വിദേശികളും സ്വദേശികളുമായി നിരവധി ആളുകളാണ് ദിവസവും റെസ്റ്റോറന്റിൽ വന്നുപോകുന്നത്.
Discussion about this post