നായ്ക്കുട്ടിയെ ചുംബിച്ച യുവതിക്ക് നഷ്ടമായത് സ്വന്തം കൈകാലുകള്‍. അണുബാധയെത്തുടര്‍ന്നാണ് യുവതിയുടെ കൈകാലുകള്‍ മുറിച്ച് മാറ്റേണ്ടി വന്നത്. ഓഹിയോ സ്വദേശി മരിയ ട്രെയ്നര്‍ എന്ന യുവതിക്കാണ് വളര്‍ത്തുനായയെ ചുംബിച്ചതിനെ തുടര്‍ന്ന് ഈ ദൗര്‍ഭാഗ്യകരമായ അവസ്ഥ വന്നത്. ജെര്‍മന്‍ ഷെപ്പേട്ട് ഇനത്തില്‍പ്പെട്ട ഇവരുടെ നായക്കുട്ടിയില്‍ നിന്ന് തന്നെയാണ് അണുബാധ ഉണ്ടായത്.
നായയുടെ ശരീരത്തിലെ കപ്നോസൈറ്റോഫാഗ കാനിമോര്‍സസ് (capnocytophaga canimorsus) എന്ന ബാക്ടീരിയ മൂലമാണ് ഇവര്‍ക്ക് അണുബാധയുണ്ടായത്. നായക്കുട്ടിയെ സാധാരണപോലെ ചുംബിക്കുകയായിരുന്നു ഇവര്‍. എന്നാല്‍ മരിയ ബോധം നഷ്ടപ്പെട്ട് കുഴഞ്ഞുവീണു. ശരീരം പെട്ടന്ന് മരവിച്ചു. ചര്‍മം ചുവപ്പും പിങ്കും കലര്‍ന്ന നിറമായി. കൈകാലുകളില്‍ രക്തം കട്ടപിടിക്കുകയും ചെയ്തു. എന്താണ് ഇവര്‍ക്ക് സംഭവിച്ചതെന്ന് ഡോക്ടറുമാര്ക്കു പോലും കണ്ടെത്താനായില്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ ഏഴാം ദിവസമാണ് അണുബാധ തിരിച്ചറിയുന്നത്. അപ്പോഴേക്കും ചെവിയിലും മുഖത്തും മൂക്കിലുമെല്ലാം അണുബാധ ബാധിച്ചു. മരണത്തിന്റെ വക്കില്‍ നിന്നും എട്ട് ശസ്ത്രക്രിയകള്‍ നടത്തിയശേഷമാണ് ഇവരെ രക്ഷിക്കാനായത്. ജീവന് തിരികെ പിടിക്കാന്‍ കൈകാലുകള്‍ മുറിച്ചുമാറ്റാതെ മറ്റുമാര്‍ഗങ്ങളില്ലായിരുന്നു.
Discussion about this post