റോഡിലൂടെ സൈക്കിള്‍ ചവിട്ടുകയായിരുന്ന പെണ്‍കുട്ടിയെ ആക്രമിക്കുന്ന പശുവിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കുട്ടിയെ സൈക്കിളില്‍ നിന്നും പശു കുത്തിമറിച്ചിടുകയായിരുന്നു. പിന്നിലൂടെ എത്തിയായിരുന്നു പശുവിന്റെ ആക്രമണം. കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന സ്ത്രീ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പശു അവരെയും ആക്രമിക്കാന്‍ ശ്രമിച്ചു. പിന്നീട് വന്ന ഒരാളാണ് കുട്ടിയെ സ്ഥലത്ത് നിന്നും രക്ഷിക്കുന്നത്. കുട്ടി പോയിക്കഴിഞ്ഞെങ്കിലും സൈക്കിളിനു നേരെ തിരിഞ്ഞ പശു അത് തകര്‍ക്കുകയും ചെയ്തു. നേരത്തെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.youtube.com/watch?v=TvVqseWmAhc
Discussion about this post