നനഞ്ഞ റോഡുകളില്‍ പലപ്പോഴും അപകടം പതിയിരിക്കാറുണ്ട്. അമിതവേഗതയിലും അശ്രദ്ധമായും വണ്ടിയോടിച്ചാലുള്ള അപകടത്തെപ്പറ്റി പല ഡ്രൈവര്‍മാരും ബോധവാന്മാരല്ല എന്നതിനു തെളിവാണ് അടുത്തകാലത്ത് പുറത്തുവരുന്ന പല അപകടങ്ങളുടെ ദൃശ്യങ്ങളും.
ഇത്തരത്തിലുള്ള പുതിയൊരു അപകടത്തിന്റെ ദൃശ്യങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മൂന്നുവാഹനങ്ങള്‍ ഒരേസമയം റോഡില്‍ തലങ്ങും വിലങ്ങും തെന്നിനീങ്ങുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍. കോട്ടയത്ത് കഴിഞ്ഞ ദിവസം നടന്ന അപകടം എന്ന കുറിപ്പോടെയാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
റോഡിലൂടെ അമിത വേഗതയിലെത്തി മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്ന കാറാണ് അപകടത്തിനിടയാക്കിയതെന്ന് വീഡിയോ വ്യക്തമാക്കുന്നു. നനഞ്ഞ റോഡില്‍ നിയന്ത്രണം വിട്ട കാര്‍ വട്ടം കറങ്ങി റോഡിനു പുറത്തേക്ക് തെറിച്ചു പോകുന്നു. ഇതിനിടെ കാറിനു തൊട്ടു പിന്നാലെയെത്തിയ മഹീന്ദ്ര ഇന്വേഡറും നിയന്ത്രണം വിട്ട് റോഡില്‍ വട്ടം കറങ്ങുന്നു. ഇന്‍വേഡര്‍ പാഞ്ഞു വരുന്നതു കണ്ട് ഇടിക്കാതിരിക്കാന്‍ വെട്ടിച്ച എതിര്‍ദിശയിലൂടെ വന്ന മറ്റൊരു കാറും നിയന്ത്രണം തെറ്റി റോഡില്‍ നിന്നും തെന്നിനീങ്ങുന്നതും വീഡിയോയില്‍ കാണാം.
Its rainy time.. please be vigilant in driving. A freak accident at #Kalikavu, #Kottayam today. Fortunately none injured. #SafeDriving #Rain #KeralaRain pic.twitter.com/SQCzRGfhwa
— Pratheesh G Nair (@PratheeshGN) August 14, 2019
Discussion about this post