ചെന്നൈ: തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയും സംവിധായകന് വിഗ്നേശ് ശിവനും തമ്മിലുള്ള പ്രണയം സിനിമാ ലോകത്ത് ചര്‍ച്ചയാണ്. നയന്‍സ്-വിഗ്നേശ് വിവാഹം എന്നാണെന്ന കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍. എന്നാല്‍ ഇപ്പോള്‍ വിഗിനേഷ് എഴുതിയ പ്രണയാര്‍ദ്രമായ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. നയന്‍സിനെ തങ്കമേ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള പോസ്റ്റ് വിഗ്നേശ് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പങ്കുവെച്ചത്. വിഗ്നേശ് സംവിധാനം ചെയ്ത് നയന്‍താരയും വിജയ് സേതുപതിയും ഒരുമിച്ച് അഭിനയിച്ച ‘നാനും റൗഡി താന്‍’ എന്ന ചിത്രം റിലീസായിട്ട് നാലുവര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് വിഗ്നേശിന്റെ കുറിപ്പ്.
https://www.instagram.com/p/B34Wq7Ah43q/?utm_source=ig_web_button_share_sheet
‘താങ്ക്യൂ തങ്കമേ നിന്നെ കണ്ടുമുട്ടിയതിന് ശേഷം ജീവിതം മധുരതരമായ നിമിഷങ്ങള്‍ കൊണ്ട് മാത്രം അനുഗ്രഹിക്കപ്പെട്ടതാണ്. ഈ ദിവസത്തിന് നന്ദി. ഈ ചിത്രം ചെയ്യാമെന്ന് സമ്മതിച്ചതിന് നന്ദി, എനിക്ക് ഒരു നല്ല ജീവിതം തന്നതിനും. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. അകത്തും പുറത്തും ഇതുപോലെ സുന്ദരമായ വ്യക്തിയായി നിലകൊള്ളാന്‍ സാധിക്കട്ടെ, നിറഞ്ഞ സ്നേഹം’- എന്നായിരുന്നു വിഗ്നേശിന്റെ കുറിപ്പ്.
Discussion about this post