സ്കാന്‍ ചെയ്യുന്നതിനിടെ കുഞ്ഞിന്റെ മുഖം നോക്കിയ യുവതി ഞെട്ടി. വയറ്റില്‍ കിടക്കുന്ന കുഞ്ഞിന്റെ മുഖം പിശാചിന്റേതുപോലെയെന്ന് അവള്‍ക്ക് തോന്നി.
അയന്ന കാരിംഗ്ടണ്‍ എന്ന 17കാരിയാണ് സ്കാന്‍ ചെയ്യുന്നതിനിടെ കുഞ്ഞിന്റെ മുഖം കണ്ട് ഞെട്ടിയത്. 24ാം ആഴ്ച്ചത്തെ സ്കാന്‍ ചെയ്യുന്നതിനിടെയാണ് അതിശയിപ്പിക്കുന്ന ഈ കാഴ്ച അവള് കാണാനിടയായത്. എന്നാല്‍ കുഞ്ഞിന്റെ മുഖം കണ്ടപ്പോള്‍ തന്നെ കുഞ്ഞിന് മറ്റ് എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് അയന്ന ഡോക്ടറിനോട് ചോദിച്ചു. നിങ്ങള്‍ ഇതിന് ടെന്‍ഷനടിക്കേണ്ട ആവശ്യമില്ല, നിങ്ങള്‍ക്ക് തോന്നുന്നതാണെന്നായിരുന്നു ഡോക്ടറുടെ മറുപടി.
കുഞ്ഞിന്റെ മുഖം ഒരിക്കല്‍ കൂടി കാണണമെന്ന് അയന്ന ഡോക്ടറിനോട് പറഞ്ഞു. ഉടന്‍ തന്നെ ഡോക്ടര്‍ വയറ്റിന് മുകളില്‍ ഡോപ്ലര്‍ വയ്ക്കുകയും ആ നിമിഷം കുഞ്ഞ് ചിരിക്കുന്ന മുഖം കാണാനായെന്ന് അയന്ന പറയുന്നു. സ്കാന്‍ കോപ്പിയുടെ ഫോട്ടോകള്‍ അയന്ന ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുകയായിരുന്നു.
Discussion about this post