കേരളക്കരയെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ് കൂടത്തായിലെ കൊലപാതക പരമ്പരകള്‍. ഭര്‍ത്താവിനെയും മാതാപിതാക്കളെയും ഉള്‍പ്പെടെ കുടുംബത്തിലെ ആറ് പേരെയാണ് ജോളി കൊന്നൊടുക്കിയത്. എന്നാലിപ്പോള്‍ ജോളിയുടെ സൈനേഡ് കൊലകള്‍ ട്രോളന്മാരും ഏറ്റെടുത്തിരിക്കുകയാണ്. ‘ ജോളി ചേച്ചി സൈനേഡ്’ എന്ന പേരില്‍ ഒരു പേജ് തന്നെ ട്രോളന്മാര് തുടങ്ങിയിരിക്കുന്നു. കുറ്റം തെളിഞ്ഞ് ജോളി ശിക്ഷിക്കപ്പെട്ട് ജയിലില്‍ പോയാല്‍ മറ്റ് കുറ്റവാളികളുടെ അവസ്ഥയെന്തായിരിക്കുമെന്നും ട്രോളന്മാര് ആലോചിക്കുന്നുണ്ട്. പോലീസുകാര്‍ക്ക് ചായയിട്ടുകൊടുക്കുന്ന ജോളിയും ജോളിയുടെ കേസ് ഏറ്റെടുക്കാനെത്തുന്ന ആളൂര്‍ വക്കീലുമൊക്കെ ഈ ട്രോളുകളില്‍ നിറയുന്നുണ്ട്.
കടപ്പാട് : വിവിധ ട്രോള്‍ പേജുകള്‍ക്ക്
Discussion about this post