ഇടിമിന്നലേറ്റുണ്ടാകുന്ന അപകടങ്ങള്‍ ദിനംപ്രതി കൂടി വരികയാണ്. ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചു പുറത്തിറങ്ങുന്നവരാണ് പലപ്പോഴും അപകടങ്ങള്‍ വിളിച്ച് വരുത്തുന്നത്. കാലാവസ്ഥയില്‍ വന്ന മാറ്റവും ഇടിമിന്നലിന്റെ തീവ്രത കൂട്ടാന്‍ കാരണമായിട്ടുണ്ട്. ഇപ്പോഴിതാ ഇടിമിന്നലുമായി ബന്ധപ്പെട്ട ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇടിമിന്നലേറ്റ് ഒരു മരം നിന്ന് കത്തുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ഇടിമിന്നലേറ്റ മരത്തിന്റെ ഉള്‍വശം കത്തുന്നതിന്റെ ദൃശ്യങ്ങളാണിത്. സോ ഫെയ്ന് എന്ന് പേരിലുളള ട്വിറ്റര്‍ അക്കൗണ്ടാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്.
A look inside a tree that has been struck by lightning. pic.twitter.com/IGcgu00fYm
— So Fain (@sofain) October 20, 2019
Discussion about this post