പുതിയ ഗതാഗത നിയമം നടപ്പിലാക്കിയതിന് പിന്നാലെ ട്രാഫിക് നിയമലംഘനത്തിന് പിഴയായി ഏര്‍പ്പെടുത്തുന്ന വന്‍ തുകയെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. പൊതുജനങ്ങള്‍ക്ക് മാത്രമല്ല പോലീസിനും പുതിയ നിയമപരിഷ്കാരത്തെ തുടര്‍ന്ന് പണി കിട്ടിയിരിക്കുകയാണ്. ഗതാഗത നിമയം പാലിക്കാതെ വാഹനമോടിച്ച പൊലീസ് ഉദ്യോഗസ്ഥന് പിഴ ചുമത്തി മാതൃകയായിരിക്കുകയാണ് ഛണ്ഡീഗഡ് പോലീസ്.
മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് കൊണ്ട് ഇരുചക്രവാഹനമോടിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചതോടെയാണ് നടപടി തുടങ്ങിയത്. എന്നാല്‍ വാഹനത്തിന്റെ ഇന്‍ഷുറന്‍സ് കാലാവധിയും കഴിഞ്ഞെന്ന് കണ്ടെത്തിയതോടെ ഉദ്യോഗസ്ഥന് 10,000 രൂപ പിഴ ചുമത്തുകയായിരുന്നു.
Discussion about this post