പട്ടികള്‍ക്ക് പൊതുവേ അവരുടെ നഖം വെട്ടിക്കളയുന്നത് പേടിയോ അസ്വസ്ഥതയോ ഒക്കെയാണ്. അതൊഴിവാക്കാന് അവർ കഴിയാവുന്ന മാര്‍ഗങ്ങളെല്ലാം പയറ്റും. ചിലർ നിഷ്കളങ്കമായി ഇഷ്ടക്കേടങ്ങ് പ്രകടിപ്പിക്കും. പക്ഷെ അതുകൊണ്ടൊന്നും ഉടമസ്ഥര്‍ അവരെ വെറുതെ വിടുകയില്ല.
ഇപ്പോഴിതാ അല്പം കൂടി നാടകീയമായി ബോധം കെടുന്നതായി അഭിനയിക്കുകയാണ് ഒരു പട്ടിക്കുട്ടി. ടിക് ടോക്ക് വീഡിയോയിലുടെയാണ് ഈ ബോധംകെടൽ സോഷ്യല്‍ മീഡിയിൽ എത്തിയത്. വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിരിക്കുകയാണ്.
വീട്ടിനുള്ളിലിരുന്ന് ഉടമസ്ഥയായ യുവതി കട്ടറുപയോഗിച്ച് പട്ടിയുടെ നഖം വെട്ടാന്‍ ഒരുങ്ങുന്നു. അപ്പോള്‍ മുതലേ ‘ഡ്രാമ’ തുടങ്ങുകയായി. പതിയെ കണ്ണ് മുകളിലേക്കാക്കി, തല ചരിച്ച് നഖം വെട്ടുന്നതിന് മുമ്പ് ഒരൊറ്റ വീഴ്ചയാണ്. മുമ്പും ഇത്തരത്തില്‍ നഖം വെട്ടുന്നത് ഒഴിവാക്കാനായി പട്ടികള്‍ ബോധം കെട്ട് വീഴുന്നതായി അഭിനയിക്കുന്ന ടിക് ടോക് വീഡിയോകള്‍ വന്നിട്ടുണ്ട്. എന്തായാലും പട്ടിയുടെ ‘ഡ്രാമ’യ്ക്ക് വന്‍ വരവേല്പാണ് സോഷ്യല്‍ മീഡിയകളില്‍ നിന്ന് ലഭിക്കുന്നത്.
Discussion about this post