വിശക്കുമ്പോള്‍ സാധാരണ കുട്ടികള്‍ കരയുകയോ വാശിപിടിക്കുകയോ ഒക്കെയാണ് ചെയ്യാറ്. എന്നാല്‍ മൂന്ന് വയസുകാരിയായ മില ആന്ഡേഴ്സണ് എന്ന മിടുക്കിയാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം. ക്രൊയേഷ്യയില്‍ അവധി ആഘോഷിക്കാനെത്തിയതാണ് മിലയുടെ കുടുംബം.
മാതാപിതാക്കളായ ബെന്‍, സോഫി എന്നിവര്‍ക്കൊപ്പമാണ് മില എത്തിയത്. എന്നാല്‍ പുറത്ത് കറങ്ങാനിറങ്ങിയ ബെന്നും സോഫിയും മിലയ്ക്കുള്ള പാല് എടുക്കാന്‍ മറന്നു പോയി. സ്വിമ്മിംഗ്പൂളില്‍ ഇറങ്ങുന്നതിനിടെ വിശക്കുന്നുവെന്ന് മിലക്ക് പറഞ്ഞെങ്കിലും പാല് എടുക്കാന്‍ മറന്നറതിഞ്ഞ മില നേരെ പോയത് തൊട്ടടുത്തുണ്ടായിരുന്ന ബാറിലേക്കാണ്.
My daughter is actually something else. We told her there was no milk in the baby bag so she got out the pool and took herself to the bar to go and ask for some and the bar staff actually served her a glass 😂😂 pic.twitter.com/AxhKZK1Soj
— Ben Anderson (@IAmBenAnderson) August 26, 2019
ബാറില്‍ നിന്ന ജീവനക്കാരനോട് ഒരു കുപ്പിയില്‍ പാല് തരാമോ എന്ന് അവള് ചോദിച്ചു. ഇവിടെ പാല് ഇല്ലെന്ന് ബാര്‍ ജീവനക്കാര്‍ പറഞ്ഞതോടെ ഒരു ഗ്ലാസ് പാല് ആണെങ്കിലും മതിയെന്നായി മില. ഒടുവില്‍ ബാര്‍ ജീവനക്കാര്‍ അവള്‍ക്ക് ഒരു ഗ്ലാസ് പാല് നല്കി. ബാറില്‍ കയറി പാല് വാങ്ങാന്‍ ഇരുന്ന മകളുടെ വീഡിയോ പിതാവ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
Discussion about this post