‘ഇതിഹാസ’ എന്ന ചിത്രത്തിന് ശേഷം എആർകെ മീഡിയയുടെ ബാനറില്‍ രാജേഷ് ആഗസ്റ്റില്‍ നിര്‍മ്മിച്ച് നവാഗതനായ ജെനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മറിയം വന്ന് വിളക്കൂതി’. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. നടന് അജു വര്‍ഗീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തത്. അജുവിന്റെ മാലയിട്ട ഫോട്ടോ കാർഡായിരുന്നു ടീസറിന്റെ വരവറിയിച്ച് ആദ്യ സോഷ്യൽ മീഡിയിൽ പ്രചരിച്ചത്.
സിജു വിൽസൺ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, അൽത്താഫ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ നടി സേതുലക്ഷ്മിയാണ് നായികയായി എത്തുന്നത്. മഞ്ജു വാര്യര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്ററും അതിലെ സേതുലക്ഷ്മിയുടെ മേക്കോവറും പ്രേക്ഷക ശ്രദ്ധനേടിക്കഴിഞ്ഞു. അല്‍താഫ് സലിം, ബൈജു, ബേസില്‍ ജോസഫ്, എം.എ. ഷിയാസ്, ബിനു അടിമാലി, നടനും തിരക്കഥാ കൃത്തും സംവിധായകനുമായ സിദ്ധാര്‍ഥ് ശിവ എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Discussion about this post