കേരള ടൂറിസത്തിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ ട്വീറ്റ് ചെയ്യപ്പെട്ട ബീഫിന്റെ ചിത്രം ട്വിറ്ററിൽ വാക്പോരുകൾക്ക് കാരണമാകുന്നു. ബുധനാഴ്ച, കേരള ടൂറിസം അവരുടെ വെബ്സൈറ്റിലെ പാചകക്കുറിപ്പിലേക്കുള്ള ലിങ്ക് ഉപയോഗിച്ച് ജനപ്രിയ പ്രാദേശിക വിഭവമായ ‘ബീഫ് ഉലത്തിയതിന്റെ (ബീഫ് ഫ്രൈ)’ ഫോട്ടോ പോസ്റ്റ് ചെയ്തു. തുടർന്ന് ട്വീറ്റിൽ ഗോമാംസത്തിന്റെ ഫോട്ടോ അടങ്ങിയിരിക്കുന്നതിനാൽ ‘മതവികാരത്തെ വ്രണപ്പെടുത്തുന്നു’ എന്ന് പലരും അവകാശപ്പെട്ടു.
Tender chunks of beef, slow-roasted with aromatic spices, coconut pieces, and curry leaves. A recipe for the most classic dish, Beef Ularthiyathu, the stuff of legends, from the land of spices, Kerala: https://t.co/d7dbgWmlBw pic.twitter.com/aI1Y9vEXJm
— Kerala Tourism (@KeralaTourism) January 15, 2020
മറ്റ് സംസ്ഥാനങ്ങളിലെ ആളുകൾ മകരസംക്രാന്തി, പൊങ്കൽ, ബിഹു തുടങ്ങിയ ഉത്സവങ്ങൾ ആഘോഷിക്കുന്നതിനാൽ ഗോമാംസം സംബന്ധിച്ച ട്വീറ്റിന്റെ സമയം ശരിയായില്ല എന്ന് പറഞ്ഞുകൊണ്ട് ആദ്യം രംഗത്തെത്തിയത് രാഹുൽ ഈശ്വർ ആയിരുന്നു. തുടർന്ന് മറ്റുസംസ്ഥാനങ്ങളിലെ ചിലർ രാഹുലിന്റെ അഭിപ്രായത്തോട് യോജിച്ചുകൊണ്ട് മുന്നോട്ട് വന്നു. ഇന്ന് ഒരു ദിവസം കന്നുകാലികളെയും പശുക്കളെയും ആരാധിക്കുന്നതായും ട്വീറ്റിന്റെ സമയം മോശം ആയെന്നും അവർ അവകാശപ്പെട്ടു.
Dear @KeralaTourism ; pls avoid posting abt Pork on Eid & Beef on Makara Sankranthi days
Pls be culturally sensitive abt special holy days of all faiths
Pls show case our Food diversity without offending sensitivities. https://t.co/MSEiVU2t7z
— Rahul Easwar (@RahulEaswar) January 16, 2020
എന്നാൽ ചിലർ പന്നിയിറച്ചിയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് മുന്നോട്ട് വന്നത്. ഹിന്ദു മതത്തെ വ്രണപ്പെടുത്തി എന്ന് പറഞ്ഞുകൊണ്ട് പന്നിയിറച്ചി വിഭവങ്ങളുടെ ഫോട്ടോകൾ മുസ്ലിം സമുദായത്തിലെ അംഗങ്ങളെ വ്രണപ്പെടുത്തുമെന്ന് വിശ്വസിച്ചതിനാലാണ് ഈ കൂട്ടർ ഇങ്ങനെ ചെയ്തത്. എന്നാൽ മലയാളികളായവർ പന്നിയിറച്ചി കഴിക്കുന്നുണ്ടെന്നും അതിന്റെ ഉപഭോഗത്തിന് യാതൊരു തടസ്സവുമില്ലെന്നും പല മലയാളികളും ചൂണ്ടിക്കാട്ടി. മറ്റുള്ളവർ വെബ്സൈറ്റിൽ ലഭ്യമായ പന്നിയിറച്ചി പാചകത്തിന്റെ സ്ക്രീൻഷോട്ടുകൾ പങ്കിട്ടു.
Come to #Assam and take the taste of smoked Pork, it’s great to taste…..you can try Pork with bamboo shoots also. pic.twitter.com/XTVPDT9NTM
— सागर (@iamSagarsinha) January 16, 2020
ജനങ്ങൾ എന്ത് കഴിക്കണം എന്ന് തീരുമാനിക്കുന്നത് അവർത്തനെയാണ് അതിന് കേരളത്തിൽ യാതൊരുതടസവുമില്ല എന്ന് മറ്റുചിലർ അഭിപ്രായപ്പെട്ടു.
Pork or Beef all is a dish.
choice is for everyone which dish they want to eat.— raaz akrishta (@raaz_akrishta) January 16, 2020
To those who say Malayalis have an issue with pork meat, these 11 seconds should tell you how mainstream pork meat is in Kerala.
We eat what WE want to. We need no permission, no certificate from anyone. https://t.co/C44NxhgTQ2
— V (@ivivek_nambiar) January 16, 2020
ഇപ്പോഴും ബീഫിന്റെ ചിത്രത്തെ തുടർന്നുള്ള വാക്പോര് നടന്നുകൊണ്ടേയിരിക്കുന്നു. ഇതിനിടയിൽ ഒരു വിരുതൻ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന്റെ ഒരു 17 സെക്കൻഡ് വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് കേരളത്തിലെ പന്നിയിറച്ചിയെക്കുറിച്ച് പറഞ്ഞത്.
Discussion about this post