ട്വിറ്ററിൽ ഇപ്പോൾ ചർച്ചയാകുന്നത് ദീപിക പദുക്കോണിന്റെ ചപാഖ് എന്ന മൂവിയുടെ പ്രദർശന ടിക്കറ്റാണ്. ദീപിക പദുക്കോൺ ചൊവ്വാഴ്ച വൈകുന്നേരം ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ (ജെഎൻയു) സമരം ചെയ്യുന്ന വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം ദീപികയുടെ വരാനിരിക്കുന്ന ചിത്രം ബഹിഷ്കരിക്കാൻ ആഹ്വാനങ്ങൾ പലയിടത്തും നിന്നും ഉയർന്നിരുന്നു. ദില്ലിയിൽ നിന്നുള്ള ഒരു ബിജെപി എംപിയിൽ നിന്ന് പോലും ബഹിഷ്കരിക്കാനുള്ള ആഹ്വാനം ട്വിറ്ററിൽ ഒരു ട്രെൻഡായിരുന്നു.
#Support Deepika, #Boycott Chhapaak എന്നിങ്ങനെയുള്ള ഹാഷ്ടാഗുകൾ ഒരേസമയം ട്രെൻഡാകാൻ തുടങ്ങി. സിനിമ ബഹിഷ്കരിക്കാൻ ചിത്രത്തിന്റെ മുൻകൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുകൾ റദ്ദാക്കിയതായി അവകാശപ്പെടുന്ന ചിത്രങ്ങൾ ബുധനാഴ്ച ചിലർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ചിത്രങ്ങൾ പങ്കിട്ടവരിൽ ചിലർ അജയ് ദേവ്ഗന്റെ തൻഹാജി: ദി അൺസംഗ് വാരിയർ കാണാൻ തീരുമാനിച്ചുവെന്ന് അവകാശപ്പെട്ടു.
I Already Canceled Booking of #Chhapaak And Going For #TanhajiTheUnsungWarrior 🚩#BoycottChapaak #TukdeTukdeGang#boycottdeepikapadukone #boycottchhapaak pic.twitter.com/EOXEOoQsD1
— अभिनव पांडेय(ABHINAV)🌷 (@abhinawcs) January 7, 2020
എന്നാൽ പ്രചരിക്കപ്പെട്ട ചിത്രങ്ങൾ ഒരേ തീയേറ്ററിലെ ഒരേ സീറ്റ് നമ്പരുള്ള ചിത്രങ്ങളാണ് എന്ന് മറ്റുചിലർ റീട്വീറ്റ് ചെയ്തിരിക്കുകയാണ് ഇപ്പോൾ. വഡോദര തീയറ്ററിലെ ഒരു ടിക്കറ്റിന്റെ ചിത്രമായിരുന്നു എല്ലാപേരും പങ്കുവെച്ചത്.
Sanghis, please book new tickets for #Chhapaak and cancel them. How many hundreds of you will sit in the same A8,9,10 in Vadodara ? Idhulla, somebody has used this image for #Tanhaji 🤦 #Chhapaak https://t.co/4CE2SLo4s1
— 💛 Ananth Srinivasan (@justAnanth2709) January 9, 2020
സിനിമ ബഹിഷ്കരിക്കുന്നുവെന്ന് അവകാശപ്പെടുന്നവർ ഒരേ ചിത്രം പങ്കിടുന്നുവെന്ന് ആളുകൾ മനസ്സിലാക്കാൻ കൂടുതൽ സമയമെടുത്തില്ല. പലരും ഇത് പ്രചാരണമാണെന്ന് പറഞ്ഞു, പദുകോണിനെ പിന്തുണയ്ക്കാൻ ഇപ്പോൾ ടിക്കറ്റ് ബുക്ക് ചെയ്യുമെന്നും പറഞ്ഞു. എന്തായാലും ചപ്പാഖ് എന്ന ചിത്രത്തിന്റെ ടിക്കറ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം.
Discussion about this post