ലോകത്തെ എട്ടാമത് അത്ഭുതമായി ഗുജറാത്തിലെ പട്ടേൽ പ്രതിമ. കേന്ദ്രമന്ത്രി എസ്. ജയശങ്കർ പ്രസാദ് ഒരു ട്വീറ്റിലൂടെയാണ് ഷാങ്ങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ തിരഞ്ഞെടുത്ത അത്ഭുതങ്ങളിൽ പട്ടേൽ പ്രതിമയും ഉൾപ്പെട്ട സന്തോഷ വാർത്ത അറിയിച്ചത്.
Appreciated the #SCO’s efforts to promote tourism among member states. The “8 Wonders of SCO”, which includes the #StatueofUnity , will surely serve as an inspiration. pic.twitter.com/nmTbz6qIFg
— Dr. S. Jaishankar (@DrSJaishankar) January 13, 2020
ഷാങ്ങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ ലിസ്റ്റിലെ എട്ടാമത് ലോകാത്ഭുതമാണ് ഗുജറാത്തിലെ ഉയരം കൂടിയ സർദാർ വല്ലഭ്ഭായ് പട്ടേൽ പ്രതിമ. മറ്റു ഏഷ്യൻ രാഷ്ട്രങ്ങളിലെ പ്രധാനപ്പെട്ട ചില ഇടങ്ങളാണ് മറ്റുള്ളവ. ചൈനയിലെ ഡാമിങ് കൊട്ടാരം, താജികിസ്ഥാനിലെ നവറൂസ് കൊട്ടാരം, പാകിസ്താനിലെ മുഗൾ ഹെറിറ്റേജ്, കസാകിസ്താനിലെ ദംഗലി ഗോർജ്, ഉസ്ബെകിസ്താനിലെ പൊയ്കലൻ കോംപ്ലെക്സ്, റഷ്യയിലെ ഗോൾഡൻ റിംഗ്, പാകിസ്ഥാനിലെ മുഗൾ ഹെറിറ്റേജ് എന്നിവയാണ് ഏഴത്ഭുതങ്ങൾ
Discussion about this post