റോഡിൽ പെട്ടന്ന് രൂപപ്പെട്ട ഗർത്തത്തിലേക്ക് ബസ് വീണുപോകുന്നതിന്റെ ഭീകരമായ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ നിറയുന്നു. കഴിഞ്ഞദിവസം ചൈനയിലെ കിങ്ഹായ് പ്രവൃശ്യയുടെ തലസ്ഥാനമായ സൈനിങ്ങില്‍ തിങ്കളാഴ്ച വൈകിട്ട് 5.30 ഓടെ നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്. സ്റ്റോപ്പില്‍ നിന്ന് ആളുകള്‍ ബസിലേയ്ക്ക് കയറുമ്പോള്‍ ബസ് കുഴിയിലേയ്ക്ക് വീഴുകയായിരുന്നു.
#China A bus fell into a suddenly developed sinkhole when passengers were boarding the bus at the bus stop.
Explosions and fire are visible from the sinkhole.
This happened in Xining, Qinghai Province; some sources suggest 13 were injured and 2 are still missing. pic.twitter.com/ieB1TdnfvX
— W. B. Yeats (@WBYeats1865) January 13, 2020
അപകടത്തെ തുടർന്ന് ഗർത്തത്തിൽ നിന്നും ചെറു സ്ഫോടനവും തുടർന്ന് പുകയും തീയും ഉണ്ടായി.13പേർക്ക് പരിക്ക് പറ്റുകയും 2 പേരെ കാണാതാവുകയും ചെയ്തതായ്യ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ച അക്കൗണ്ട് ഉപയോക്താവ് പറയുന്നു. റോഡിനടിയിലൂടെ കടന്നു പോകുന്ന ജല സേചന പൈപ്പുകള്‍ മഴയേത്തുടര്‍ന്ന് തകര്‍ന്നതാണ് കുഴി രൂപപ്പെടാന്‍ കാരണം എന്ന് അധികൃതർ പറഞ്ഞു.
Discussion about this post