വിക്രമിനെ നായകനാക്കി ഹരി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ സാമിയുടെ പുതിയ ട്രൈലെർ പുറത്തിറങ്ങി. സാമി എന്ന പേരിലുള്ള തന്റെ തന്നെ ചിത്രത്തിന്റെ രണ്ടാം പതിപ്പാണ് സാമി 2. ആറുച്ചാമി എന്ന പൊലീസ് ഓഫീസറായി വിക്രം തിരിച്ചു വരുകയാണ് വിക്രം.
കീർത്തി സുരേഷ് ആണ് ചിത്രത്തിലെ നായികാ, ബോബി സിംഹ വില്ലൻ വേഷത്തിൽ എത്തുന്നു. പ്രഭു, സൂരി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. സിംഗം 3 ക്ക് ശേഷം ഹരി ഒരുക്കുന്ന ചിത്രവും സ്കെച്ച് എന്ന ചിത്രത്തിന് ശേഷം വിക്രം നായകനാകുന്ന ചിത്രവുമാണ് സാമി 2.
Discussion about this post