പ്രണയത്തിന് അതിര് വരമ്പുകളില്ലെന്ന സത്യം ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ഇന്ത്യാ-പാക് ലെസ്ബിയന്‍ ദമ്പതികളായ ബിയാന്‍സയും സൈമയും. കാലിഫോര്‍ണിയയിലായിരുന്നു ഇവരുടെ വിവാഹം നടന്നത്. എന്നാല്‍ വിവാഹത്തിന്റെ മനോഹരമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
അമേരിക്കയില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. നിനക്കൊപ്പമാകുമ്പോള്‍ ജീവിതത്തിന് കൂടുതല്‍ മധുരമേറും എന്ന കുറിപ്പോടെ ബിയാന്‍സയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. ബിയാന്‍സ സാരിയിലും സൈമ ഷെര്‍വാണിയും ധരിച്ചായിരുന്നു ചടങ്ങിലെത്തിയത്. എന്തായാലും ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
Discussion about this post