മനുഷ്യരുടെയും മൃഗങ്ങളുടെയുമൊക്കെ പലതരം പ്രതികാര കഥകളും നാം കേട്ടിട്ടുണ്ട്്. പമ്പുകളും ആനകളുമൊക്കെ എത്രകാലം കഴിഞ്ഞായാലും പ്രതികാരം ചെയ്യുമത്രേ. ഇത്തരം കഥകള്‍ക്കൊന്നും പലപ്പോഴും യാഥ്യാര്ഥ്യവുമായി ബന്ധമില്ലാത്തവയാണെങ്കിലും ഇന്നും അവ പ്രചാരത്തിലുണ്ട്. എന്നാല്‍, കാക്കകള്‍ പ്രതികാരം ചെയ്യുമോ? ചെയ്യും എന്നാണ് ഒരു സംഭവകഥ പറയുന്നത്.
മധ്യപ്രദേശിലെ ശിവപുരിയിലെ സുമേല ഗ്രാമത്തില്‍ താമസിക്കുന്ന ശിവ കേവാത് എന്ന യുവാവാണ് കാക്കകളുടെ ഇര. കാക്കകളുടെ പ്രതികാര ദാഹത്തില്‍ ഈ യുവാവ് സമാധാനമായി കിടന്നുറങ്ങിയിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞിരിക്കുന്നു. പുറത്തിറങ്ങാന്‍ പോലും കാക്കകള്‍ സമ്മതിക്കില്ല. കൂട്ടമായി പറന്നെത്തി ആക്രമിക്കും. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇയാള്‍ കാക്കകളുടെ ആക്രമണം സഹിച്ച് ജീവിക്കുന്നു.
കാക്കകളുടെ ഈ വൈരാഗ്യ ബുദ്ധിക്കുപിന്നിലും ഒരു കഥയുണ്ട്. സംഭവം മൂന്ന് വര്‍ഷം മുമ്പാണ്. ശിവ നടന്നുപോകുന്ന സമയത്ത് പരിക്കേറ്റ് അവശനിലയിലായ കാക്കകുഞ്ഞ് നിലത്ത് വീണുകിടക്കുന്നത് കണ്ടു. അലിവ് തോന്നിയ ശിവ കാക്കകുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചു. നിര്‍ഭാഗ്യവശാല്‍ കാക്കകുഞ്ഞ് ശിവയുടെ കൈയില്‍ കിടന്ന് ചത്തു. ശിവയാണ് തങ്ങളുടെ കുഞ്ഞിനെ കൊന്നതെന്ന് വിചാരിച്ച് കാക്കകള്‍ ആക്രമിക്കാന്‍ തുടങ്ങി. ഒന്നോ രണ്ടോ തവണ ആക്രമണമുണ്ടായപ്പോള്‍ കാര്യമാക്കിയില്ല. എന്നാല്‍, ആക്രമണം തുടര്‍ക്കഥയായി. ഇപ്പോള്‍ പുറത്തിറങ്ങിയാല്‍ പോലും കൈയ്യില്‍ വടി കരുതും. എന്നാലും കാക്കകള്‍ ആക്രമിക്കുമെന്ന് ഇയാള്‍ പറയുന്നു.
Discussion about this post