പബ്ലിഷിങ്ങ് കമ്പനിയായ പെന്ഗ്വിന് ബുക്സിന്റെ ഓഫീസിലേക്ക് പുതിയ രണ്ട് ജോലിക്കാര്‍ കൂടി എത്തി. പക്ഷെ ഇവര്‍ സാധാരണ ജോലിക്കാരില്‍ നിന്നും ഇത്തിരി വ്യത്യസ്തരാണ്. രണ്ട് പെന്‍ഗ്വിനുകളാണ് ഈ ജോലിക്കാര്‍. ബുക്സിന്റെ വിതരണകേന്ദ്രമായ യു എസ് എ -യിലെ ബാള്‍ട്ടിമോറിലാണ് ഈ രണ്ട് പെന്‍ഗ്വിനുകളും ഇന്റേണ്‍ ആയി ‘ചാര്ജ്ജെ’ടുത്തിരിക്കുന്നത്. ഇതിനകം തന്നെ ഇവയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. അവ ഓഫീസിലേക്ക് വരുന്നതും കമ്പ്യൂട്ടറിന് മുന്നിലിരിക്കുന്നതും ഓഫീസിലെ എല്ലാ ഭാഗത്തും പരിശോധിക്കാനെന്ന മട്ടില്‍ നടക്കുന്നതുമെല്ലാം വീഡിയോയില്‍ വ്യക്തമായിക്കാണാം. ലില്ലി, ടെട്ര എന്നീ പേരുള്ള പെന്‍ഗ്വിനുകളാണ് ജോലിയില്‍ പ്രവേശിച്ചിരിക്കുന്നത്.
പെന്ഗ്വിന് ബുക്സിന്റെ അനിമല്‍ അംബാസഡര്‍മാരായിട്ടാണ് ഇവയെ എത്തിച്ചിട്ടുള്ളത്. പകരമായി പെന്ഗ്വിന് റാന്‍ഡം ഹൗസ്, മൃഗശാലയിലെ പെന്‍ഗ്വിനുകളുടെ പരിപാലനച്ചെലവുകളിലേക്ക് ഒരു തുക സംഭാവനയായി നല്‍കുമെന്നതാണ് മേരിലാന്‍ഡ് മൃഗശാലയുടെ പ്രസാധനസ്ഥാപനത്തിന്റെ കരാര്‍. അവയ്ക്ക് പുസ്തകങ്ങള്‍ നല്കിയപ്പോള് അത് തിന്നാനാണ് ആദ്യം ശമിച്ചതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ ഇവയെ ജോലിസ്ഥലത്ത് ഉപയോഗിച്ചതിനെച്ചൊല്ലി വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
A real penguin “interned” at our book distribution center! Thanks to @MarylandZoo for letting us borrow one of their animal ambassadors. pic.twitter.com/uIwFrb5FHg
— Penguin Random House 🐧🏠📚 (@penguinrandom) September 19, 2019
Discussion about this post