ലാഹോര്‍: വില്യം രാജകുമാരന്റെയും ഭാര്യ കെയ്റ്റ് മിഡ്ല്ടന്റെയും ക്രിക്കറ്റ് കളിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഇരുവരും ക്രിക്കറ്റ് കളിക്കുന്ന ചിത്രങ്ങളും വീഡിയോയുമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പാകിസ്ഥാനിലെ ലാഹോര്‍ ക്രിക്കറ്റ് അക്കാദമിയിലാണ് വില്യവും കെയ്റ്റും ക്രിക്കറ്റ് കളിച്ചത്.
At the National Cricket Academy in Lahore @TheRealPCB, The Duke and Duchess of Cambridge joined a match with children participating in the @BritishCouncil’s DOSTI programme. #RoyalVisitPakistan pic.twitter.com/bOvF5osDtc
— The Prince and Princess of Wales (@KensingtonRoyal) October 17, 2019
പാകിസ്ഥാനി ഡിസൈനര്‍ ഗുല്‍ അഹമ്മദ് രൂപകല്പന ചെയ്ത വെളുത്ത കുര്‍ത്തയും പാന്റും ധരിച്ചാണ് കെയ്റ്റ് ഗ്രൗണ്ടിലിറങ്ങിയത്. ദി സണ്‍ റോയല്‍ കറസ്പോണ്ടന്റ് എമില്‍ ആന്‍ഡ്രൂസാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. കെന്‍സിങ്ടണ്‍ പാലസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഇരുവരും ബാറ്റ് ചെയ്യുന്നതിന്റെയും ബൗള്‍ ചെയ്യുന്നതിന്റെയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോയും ചിത്രങ്ങളും മണിക്കൂറുകള്‍ക്കം സമൂഹ മാധ്യമങ്ങളില്‍ തരംഗമായി. മുന്‍ പാകിസ്ഥാന് ക്യാപ്റ്റന്‍ വഖാര്‍ യൂനിസായിരുന്നു കെയ്റ്റും വില്യമും കളിക്കുമ്പോള്‍ അമ്പയര്‍.
Kate & William visit SoS Children’s village & are given finger puppets to try out. Kate also made a small speech and won applause from the kids as she showed off her la gauge skills by using some Urdu in her speech. pic.twitter.com/y4nbCoOTmN
— Emily Andrews (@byEmilyAndrews) October 17, 2019
Discussion about this post