ഹിന്ദി ആൽബം ലോകത്തെ സന്തോഷ് പണ്ഡിത്ത് ആണ് ദിൻചക് പൂജ എന്നറിയപ്പെടുന്ന ഗായിക. ഏറ്റവും നിലവാരം കുറഞ്ഞ വരികളും വിഡിയോയും ആയി എത്തുന്ന പൂജ എന്നും ട്രോളർമാരുടെ ഇരയാണ്. സ്വയം പ്രഖ്യാപിത റാപ്പ് ഗായിക ജീവിതത്തിൽ വിജയിക്കുമെങ്കിൽ, നിങ്ങൾക്ക് എന്തുമാകാം, നിങ്ങൾക്ക് കഴിയുമെന്ന് നമ്മുക്ക് പ്രചോദനം നൽകുകയാണ്.
നമ്മൾ അവരിൽ നിന്നും എന്താണോ പ്രതീക്ഷിക്കുന്നത് അതെ നിലവാരത്തിൽ ഉള്ള ഒരു പുതിയ ഗാനവുമായി എത്തിയിരിക്കുകയാണ് പൂജ. സ്വാഗ് മേരാ സ്റ്റൈൽ ഹായ് എന്നാണ് പുതിയ ഗാനത്തിന് പേര് ഇട്ടിരിക്കുന്നത്. സ്വാഗ് മേരാ സ്റ്റൈൽ ഹായ് എന്ന ഗാനത്തിൽ നിങ്ങൾ അവരിൽ നിന്നും എന്തൊക്കെയാണ് പ്രതീക്ഷിക്കുന്നത് അതെല്ലാം ഉണ്ട്.
അതിൽ മ്യൂസിക്കിന് യാതൊരു ബന്ധവും ഇല്ലാതെ പൂജ പാടുന്നു, നഴ്സറി പാട്ടുകളെ അപഹസ്യരാക്കുന്ന താരത്തിലൂടെ വരികൾ ഉണ്ട്, നിലവാരമില്ലാത്ത വിഡിയോയും നിങ്ങൾക്ക് അതിൽ കാണാൻ സാധിക്കും.
Discussion about this post