തൃശ്ശൂര്‍: സങ്കടക്കയത്തിലാഴ്ന്ന ദുരിതാശ്വാസ ക്യാമ്പിനെ ഊര്‍ജ്ജസ്വലമാക്കി പോലീസുകാരന്റെ നാടന്‍ പാട്ട്. തൃശ്ശൂര്‍ വെള്ളാഞ്ചിറ ഫാത്തിമ മാതാ എല്‍ പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ആളൂര്‍ പോലീസ് ആശ്വാസവുമായെത്തിയത്.
നാന്നൂറിലേറെ അന്തേവാസികളുള്ള ക്യാമ്പിലായിരുന്നു പോലീസിന്റെ നാടന്‍ പാട്ട്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീജിത്ത് എന്തിനാടീ പൂങ്കൊടിയേ എന്ന ഗാനം യൂണിഫോമില്‍ തന്നെ പാടിയപ്പോള്‍ കേട്ടിരുന്ന അമ്മമാര്‍ക്കും കുട്ടികള്‍ക്കും അത് ആവേശമായി. ശ്രീജിത്തിന്റെ നാടന്‍ പാട്ട് സാമൂഹികമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. ക്യാമ്പിലുള്ളവര്‍ കയ്യടിച്ചും ചുവടുവെച്ചും ശ്രീജിത്തിന് പിന്തുണ നല്‍കുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും. തൃശ്ശൂര്‍ റൂറല്‍ പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോക്ക് നിരവധി അഭിനന്ദനങ്ങളാണ് എത്തുന്നത്.
https://www.facebook.com/thrissurruralpolice/videos/500072254155399/
Discussion about this post