ചിക്കാഗോ: പ്രാവിന്റെ ശല്യം സഹിക്ക വയ്യാതെ പരാതി പറഞ്ഞ ജനപ്രതിനിധിയ്ക്ക് പ്രാവുകള്‍ തന്നെ ഉഗ്രന്‍ പണി കൊടുത്തു. പ്രാവുകളുടെ ശല്യത്തെക്കുറിച്ചുള്ള ടെലിവിഷന്‍ പരിപാടിക്കിടെയാണ് അമേരിക്കന്‍ ജനപ്രതിനിധിയുടെ തലയില്‍ പ്രാവ് കാഷ്ഠിച്ചത്.
ഡെമോക്രാറ്റ് ജനപ്രതിനിധിയായ ജയ്മി ആന്‍ഡ്രേഡിനാണ് ലൈവ് പരിപാടിക്കിടെ ഈ ദുരനുഭവമുണ്ടായത്. അമേരിക്കയിലെ ഇര്‍വ്വിന്‍ പാര്‍ക്ക് ബ്ലൂ ലൈന്‍ സ്റ്റേഷന് വൃത്തിയാക്കണമെന്ന ആവശ്യവുമായി നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയ വ്യക്തിയാണ് ജെയ്മി. പ്രാവിന്റെ ശല്യം രൂക്ഷമായ സ്ഥലങ്ങളിലൊന്നാണ് ഇര്‍വ്വിന്‍ പാര്‍ക്ക് ബ്ലൂ ലൈന്‍ സ്റ്റേഷന്.
പ്രാവിന് കാഷ്ഠവും തൂവലുംകൊണ്ട് ഇവിടം നിറഞ്ഞതായി നിരവധിപ്പേര്‍ പരാതിപ്പെട്ടിരുന്നു. എന്തായാലും തന്റെ പരാതിക്ക് കഴമ്പുണ്ടെന്ന് ലൈവിനിടെ തന്നെ അദ്ദേഹം തെളിയിച്ചിരിക്കയാണ്. അതേസമയം, പ്രാവുകള്‍ കാഷ്ഠിക്കേണ്ട സ്ഥലം കൃത്യമായി കണ്ടെത്തിയെന്നാണ് ചില ട്രോളുകള്‍.
https://twitter.com/LaurenVictory/status/1173549589414256645?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1173549589414256645&ref_url=https%3A%2F%2Fwww.asianetnews.com%2Fnews%2Fviral-news%2Fpigeon-pooped-on-a-us-lawmaker-while-he-was-doing-a-tv-interview-about-the-problem-of-pigeon-droppings-py0vak
Discussion about this post