‘രാച്ചിയമ്മ’ എന്ന ചിത്രത്തിൽ പുതിയ ഗെറ്റപ്പില്‍ എത്തുന്ന നടി പാര്‍വതി തിരുവോത്തിന്റെ പുതിയ മേക്കോവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ‘മുന്നറിയിപ്പ്’, ‘കാര്‍ബണ്‍’ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ വേണു സംവിധാനം ചെയ്യുന്ന ചിത്രം ചിത്രം കൂടിയാണ് രാച്ചിയമ്മ.
ഉറൂബിന്റെ ‘രാച്ചിയമ്മ’ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. പാര്‍വതിയും ആസിഫ് അലിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രീകരണം പുരോഗമിക്കുന്നു.
കേരളാ കഫേ പോലെ മലയാളത്തിലെ വിവിധ സംവിധായകര്‍ ചേര്‍ന്ന് ഒരുക്കുന്ന ആന്തോളജി വിഭാഗത്തിലുള്ള ഒരു ചിത്രമാണിത്. ആഷിക് അബു, രാജീവ് രവി, ജയ് കെ എന്നിവരാണ് മറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത്. പികെ പ്രൈമാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Discussion about this post