മമ്മൂട്ടിയുടെ പെണ്വേഷത്തിലുള്ള ‘മാമാങ്കം’ ലുക്ക് വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇപ്പോഴിതാ അതിന് പിന്നാലെ പുത്തന്‍ ചലഞ്ചും എത്തിയിരിക്കുകയാണ്. ‘ക്രോസ് ഡ്രസിംഗ് ചലഞ്ച്’. പുരുഷന്മാര് സ്ത്രീ വേഷത്തിലുള്ള ചിത്രവും സ്ത്രീകള്‍ പുരുഷവേഷത്തിലുള്ള ചിത്രവും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യണം. ഈ ചലഞ്ചിനു തുടക്കമിട്ടത് നടന് നീരജ് മാധവ് ആണ്. നാടോടി നൃത്ത വേഷത്തിലുള്ള ചിത്രം പങ്കുവെച്ചാണ് നീരജ് ചലഞ്ച് ആരംഭിച്ചിരിക്കുന്നത്.
മമ്മൂട്ടിയുടെ സ്ത്രീ വേഷത്തില്‍ നിന്നുമാണ് പ്രചോദനമെന്നും നീരജ് പറയുന്നുണ്ട്. നിവിന്‍ പോളി, ഗീതു മോഹന്‍ദാസ്, മഞ്ജു വാര്യര്‍, പ്രിയ മണി, കുഞ്ചാക്കോ ബോബന്, ടൊവിനോ തോമസ് തുടങ്ങിയവരെ ഈ ചലഞ്ചിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്.
Discussion about this post