മലയാളികളുടെഇടയിൽ ഇത്രയും തിളങ്ങി നിൽക്കുന്ന തെലുങ്ക് സിനിമാതാരം വേറെആരുമുണ്ടാകില്ല. മൊഴിമാറ്റ ചിത്രങ്ങളിലൂടെ മലയാളികളുടെ സ്വന്തമാണിപ്പോൾ അല്ലു അർജുൻ. കേരളത്തിൽ ഒരുപാട് ഫാൻസ് ക്ലബ്ബുള്ള താരത്തിന്റെ കണ്ണീരിൽ കുതിർന്ന വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.
തന്റെ പുതിയ ചിത്രമായ അല വൈകുണ്ഠപുരമുലു എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടയിലാണ് അല്ലു വികാരഭരിതനായി തീർന്നത്. പിതാവ് അല്ലു അരവിന്ദിനെക്കുറിച്ച് സംസാരിക്കുനതിനിടയിലാണ് അദ്ദേഹത്തിന്റ കണ്ണ് നിറയുകയും വാക്കുകൾ ഇടറുകയും ചെയ്തത്.
ജീവിതത്തില്‍ ഒരിക്കല്‍ പോലും അച്ഛനോട് നന്ദി പറയാന്‍ തനിക്ക് അവസരം കിട്ടിയിട്ടില്ലെന്നും എന്നാല്‍ ഈ വേദി ഞാന്‍ അതിനായി ഉപയോഗിക്കുന്നു എന്നായിരുന്നു ആദ്യം അദ്ദേഹം പറഞ്ഞത്.
”ഞാന്‍ ഒരച്ഛനായതിന് ശേഷമാണ് അദ്ദേഹത്തിന്റെ വില മനസ്സിലാക്കുന്നത്. ഇത്രയും പണമുണ്ടാക്കിയതും ഇന്ന് ഈ നിലയില്‍ എത്തിയതും എന്ന്. അത് തികച്ചും വാസ്തവ വിരുദ്ധമാണ്. ഒരുപാട് കഷ്ടപ്പെട്ടാണ് അദ്ദേഹം ഇന്ന് ഇവിടെ എത്തി നില്‍ക്കുന്നത്. ഇന്ത്യയിലെ മുന്‍നിര നിര്‍മാതാക്കളില്‍ ഒരാളാണ് അദ്ദേഹം. സര്‍ക്കാര്‍ അദ്ദേഹത്തെ പത്മ പുരസ്കാരം നല്കി ആദരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അദ്ദേഹം അതിന് അർഹനാണ്. അല്ലു അർജുൻ പറഞ്ഞൂ.
ഞാനും അച്ഛനും സ്നേഹത്തെക്കുറിച്ചൊന്നും പരസ്പരം അധികം സംസാരിക്കാറില്ല. പരസ്പരം അഗാധമായി സ്നേഹിക്കുന്നുവെങ്കിലും അത് പൊതുവേദിയില്‍ ഇതുവരെ പറഞ്ഞിട്ടില്ല. എന്നാല്‍ ഇന്ന് ഞാന്‍ പറയുന്നു, ഞാന്‍ അദ്ദേഹത്തെ ഈ ലോകത്ത് മറ്റെന്തിനേക്കാളും ഏറെ സ്നേഹിക്കുന്നു. എനിക്കൊരിക്കലും അദ്ദേഹത്തെ പോലെ ഒരു നല്ല പിതാവാകാന്‍ സാധിക്കില്ല. അദ്ദേഹത്തിന്റെ നേട്ടങ്ങളുടെ അടുത്തു പോലും എത്തി നില്ക്കാന് കഴിയുകയില്ല അല്ലു അര്ജുന് കൂട്ടിച്ചേർത്തു.
പുതിയ അല്ലു അർജുൻ ചിത്രത്തിന് ‘അങ്ങ് വൈകുണ്ഠപുരത്ത് ‘ എന്നാണ് മലയാളത്തിൽ പേരിട്ടിരിക്കുന്നത്. അല്ലു അര്‍ജുന്റെ പത്തൊന്‍പതാം ചിത്രമാണിത്. പൂജ ഹെഗ്ഡെ, നിവേത പെതുരാജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജയറാം ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
Discussion about this post