ഇന്ത്യൻ ജനതയെ സംബന്ധിച്ചടുത്തോളം ക്രിക്കറ്റ് വെറുമൊരു കളി മാത്രമല്ല. ജീവിതത്തിന്റെ ഭാഗം തന്നെയാണ്. ജീവിതത്തിലെ എല്ലാ തലത്തിലുള്ള ആളുകളും അത് പിന്തുടരുന്നുണ്ട്.പലരും ക്രിക്കറ്റ് താരങ്ങളെ ദൈവങ്ങളായിട്ടാണ് കാണുന്നത് പോലും. അത്രയും വൈകാരികമാണ് ഇന്ത്യക്കാർക്ക് ക്രിക്കറ്റ്.
പിച്ചവെച്ച് നടന്നു തുടങ്ങുന്നതു മുതൽ ക്രിക്കറ്റ് കളിച്ചു തുടങ്ങിയവരാണ് പലരും. കുറച്ചൊന്നറിവാകുന്നതോടെ കളിക്കുക മാത്രമല്ല, ഇന്ത്യൻ ടീമിനു വേണ്ടി കളിക്കുന്നത് സ്വപ്നം കണ്ടുതുടങ്ങുന്നവരുമുണ്ട്.മതം, വർഗം, പദവി അല്ലെങ്കിൽ ലിംഗഭേദം എല്ലാം മറികടന്ന് എല്ലാവർക്കും പ്രിയപ്പെട്ട ഗെയിമായി മാറിയിരിക്കുകയാണ് ക്രിക്കറ്റ്.
ഇന്ത്യയിൽ ക്രിക്കറ്റിന് എത്രത്തോളം കമ്പമുണ്ടെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. 27 സെക്കൻഡ് മാത്രമുള്ള വീഡിയോയിൽ ഒരു ചെറിയ കുട്ടി ബാറ്റ് ചെയ്യുന്നതാണ് കാണാൻ കഴിയുന്നത്. കുട്ടിയുടെ അമ്മയാണ് ബോൾ എറിഞ്ഞുകൊടുക്കുന്നത്.
അമ്മ എറിയുന്ന ബോൾ കുഞ്ഞ് തട്ടുകയാണ്. പ്ലാസ്റ്റിക് ബോളാണ് ഉപയോഗിച്ചിരിക്കുന്നത്. തിരക്കേറിയ റോഡിലേക്കാണ് കുട്ടി ബോൾ തട്ടി ഇടുന്നത്.
Mother bowling, Child batting.
Just one word- Beautiful pic.twitter.com/Es1PVkOwZz— Mohammad Kaif (@MohammadKaif) January 13, 2020
അമ്മ ബോള് ചെയ്യുന്നു. കുട്ടി ബാറ്റ് ചെയ്യുന്നു. ഒറ്റ വാക്ക് മാത്രം- മനോഹരം- എന്നു കുറിച്ചു കൊണ്ടാണ് കൈഫ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. നിരവധി പേരാണ് തന്റെ കുട്ടിക്കാല ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് വീഡിയോക്ക് കമന്റ് ചെയ്തിരിക്കുന്നത്.
Discussion about this post