ഫ്ലോറിഡ: മൂന്നു വയസുകാരന്റെ തല ടോയിലെറ്റിൽ മുക്കി അമ്മയുടെ ക്രൂരത. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. എന്നാൽ സംഭവം വെറും തമാശയാണെന്നും തന്റെ മകനെ ഒരു രീതിയിലും ഉപദ്രവിച്ചിട്ടില്ലെന്നുമാണ് കുട്ടിയുടെ അമ്മയുടെ പക്ഷം. കുട്ടിയുടെ തല ടോയിലെറ്റിൽ മുക്കിയപ്പോൾ കുട്ടി ചിരിക്കുകയായിരുന്നെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.
Right now DCF is looking into this video that was posted on Facebook. It shows a Leesburg mom, putting her 3 year old son’s head in the toilet. She claims it was all a joke. pic.twitter.com/8EyPPaNKDW
— Myrt Price (@MPriceTV) September 3, 2018
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേരാണ് ഇവരെ കൊന്നുകളയുമെന്ന ഭീഷണിയുമായി നവമാധ്യമങ്ങളിൽ രംഗത്തെത്തിയത്. വീഡിയോ വൈറലായതോടെ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post