ജലം അമൂല്യമാണ്, അത് പാഴാക്കരുത്. കാലങ്ങളായി നാം കേള്‍ക്കുന്ന ഒരു വാചകമാണ്. പക്ഷേ പലപ്പോഴും നാം ഇത് മറക്കുന്നു. എന്നാല്‍ വെള്ളം സംരക്ഷിക്കാനുള്ള ഒരു കുരങ്ങന്റെ ശ്രമമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മൃഗങ്ങള്‍ക്കുള്ള വകതിരിവ് പോലും മനുഷ്യര്‍ക്കില്ലാതെ പോയത് എന്ന തലക്കെട്ടോടു കൂടിയാണ് വീഡിയോ പ്രചരിക്കുന്നത്. നിഹാരിക സിംഗ് പഞ്ജത എന്ന ട്വിറ്റര്‍ ഉപഭോക്താവ് പങ്കുവെച്ച വീഡിയോയാണ് വൈറലായത്. പതിനാല് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പൊട്ടിയ പൈപ്പിനടുത്തിരുന്ന് പുറത്തേക്കുപോകുന്ന വെളളത്തെ തടയാന്‍ കൈപത്തി കൊണ്ട് മൂടിവയ്ക്കുന്ന കുരങ്ങനെ കാണാം.
https://twitter.com/Niharika_nsp/status/1182211857064480768?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1182211857064480768&ref_url=https%3A%2F%2Fwww.eastcoastdaily.com%2F2019%2F10%2F12%2Fmonkey-uses-dry-leaves-to-fix-leaking-pipe-in-viral-video.html
ഈ വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ 5000ത്തില്‍ അധികം പേര് കണ്ടു. നിരവധിപേര്‍ ഇത് ഷെയര്‍ ചെയ്തിട്ടുണ്ട്. വെള്ളം സംരക്ഷിക്കാന്‍ ഇത്രയെങ്കിലും ചെയ്യാന്‍ ശ്രമിക്കുന്ന മൃഗങ്ങള്‍, എന്തുകൊണ്ട് മനുഷ്യനിത് ആയിക്കൂടാ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.
https://twitter.com/rahul_ekbote/status/1182582008075046913?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1182582008075046913&ref_url=https%3A%2F%2Fwww.eastcoastdaily.com%2F2019%2F10%2F12%2Fmonkey-uses-dry-leaves-to-fix-leaking-pipe-in-viral-video.html
Discussion about this post