ചുവപ്പ് ഗൗണ്‍ അണിഞ്ഞ് ആരെയും അമ്പരപ്പിക്കുന്ന രീതിയില്‍ അതിസുന്ദരിയായി നില്ക്കുന്ന മാനുഷി ചില്ലറിന്റെ ഒരു ചിത്രമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഫാഷന്റെ കാര്യത്തില്‍ തന്റേതായ കാഴ്ചപ്പാടുളളയാളാണ് മാനുഷി. അത് പലപ്പോഴും താരത്തിന്റെ വസ്ത്രത്തില്‍ കണ്ടെത്താന്‍ കഴിയും.
ചുവപ്പ് ഗൗണിലുള്ള 22കാരിയായ മാനുഷിയുടെ പുതിയ ചിത്രമാണ് ഫാഷന്‍ ലോകത്തിന്റെയും സോഷ്യല്‍ മീഡിയയുടെയും പ്രശംസ ഏറ്റുവാങ്ങുന്നത്. മാനുഷിയുടെ സ്റ്റൈലിസ്റ്റായ ഷീഫാ ഗിലാനിയാണ് ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഒരു സൈഡില്‍ സ്ലിറ്റ് വരുന്ന ഡ്രസ്സാണിത്.
https://www.instagram.com/p/B2ThbI6lW_C/?utm_source=ig_web_button_share_sheet
2017ലെ ലോക സുന്ദരി പട്ടം നേടിയ മാനുഷി അക്ഷയ് കുമാറിനൊപ്പം ബോളിവുഡ് സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ പോകുന്നു എന്നാണ് പുതിയ വാര്‍ത്ത.
Discussion about this post