നമുക്ക് ചില ആത്മാര്‍ത്ഥ സുഹൃത്തുക്കളുണ്ടാകും. ജീവിതത്തിലെ സന്തോഷവും സങ്കടവും എല്ലാം പങ്കുവെയ്ക്കുന്ന ഒരാള്‍. അങ്ങനെയുള്ള സുഹൃത് ബന്ധത്തിന് നാം ജീവിതത്തില്‍ മറ്റെന്തിനേക്കാളും പ്രാധാന്യം നല്‍കുകയും ചെയ്യും. എന്നാല്‍
മനുഷ്യര്‍ക്ക് മാത്രമല്ല മറ്റ് ചില ജീവികള്‍ക്കും ഇങ്ങനുളള ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ഉണ്ട്. ആഴക്കടലിലെ അത്തരം ഒരു സൗഹൃദഹത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
പറഞ്ഞു വരുന്നത് തിരണ്ടികളെക്കുറിച്ചാണ്. തിരണ്ടികള്‍ ഏകാന്തവാസം ഇഷ്ടപ്പെടുന്നവരാണെന്നായിരുന്നു പൊതുവെയുള്ള ധാരണ. കാരണം ഇവ മിക്കപ്പോഴും ഒറ്റയ്ക്കാണ് സഞ്ചാരം. മിക്ക സമയത്തും സ്വന്തം വര്‍ഗത്തില്‍ പെട്ട മറ്റ് ജീവികളില്‍ നിന്ന് അകന്നു കാണപ്പെടുന്നതിനാല്‍ ഇവയെ ഒരു സാമൂഹിക ജീവിയായി കണക്കാക്കാന്‍ കഴിയില്ലെന്നായിരുന്നു ശാസ്ത്രത്തിന്റെ നിലപാട്. എന്നാല്‍ ആ ധാരണകളെല്ലാം പുതിയ പഠനങ്ങള്‍ മാറ്റിമറിച്ചിരിക്കുകയാണ്. തിരണ്ടികള്‍ അഥവാ മാന്റാറേ മത്സ്യങ്ങള്‍ അത്ര ഏകാകികളല്ലെന്ന് തെളിയിക്കുന്നതാണ് ഇത്.
https://www.youtube.com/watch?time_continue=120&v=mMDq2Oup2eI
ഇര തേടുന്ന സ്ഥലങ്ങളിലും ശരീരം വൃത്തിയാക്കുന്ന ചെറുമീനുകളുള്ള സ്ഥലങ്ങളിലുമാണ് മാന്റാറേ മത്സ്യങ്ങളെ പൊതുവെ കൂട്ടത്തോടെ കാണാന്‍ സാധിക്കുക. മാന്റാറേകളുടെ ഈ കൂടിച്ചേരല്‍ യാദൃച്ഛികം മാത്രമാണെന്നാണ് ഗവേഷകര്‍ ഇതുവരെ കരുതിയിരുന്നത്. പക്ഷേ ഈ ധാരണ തെറ്റാണെന്ന് ഇന്തോനീഷ്യന്‍ തീരത്തു നടത്തിയ അഞ്ച് വര്‍ഷം നീണ്ട പഠനം തെളിയിക്കുന്നു. ഇങ്ങനെ കൂടിച്ചേരുന്ന ഇടങ്ങളില്‍ തിരണ്ടികള്‍ കണ്ടുമുട്ടുന്നത് സ്ഥിരം സുഹൃദ്വലയങ്ങളിലുള്ളവയെയാണെന്ന് ഈ പഠനത്തില്‍ കണ്ടെത്തി.
Discussion about this post