ടെക്സാസ് : അമേരിക്കയിലെ തെരുവിലൂടെ തന്റെ മൂന്ന് നായ്ക്കളുമൊത്ത് നടന്നുപോകുകയായിരുന്ന കൊറിയാസ് എന്നയാള്‍ക്ക് പെട്ടാന്നാണ് മിന്നലേറ്റത്. ഉടൻ തന്നെ അയാള്‍ താഴെ വീണെങ്കിലും ഭാഗ്യം അയാള്‍ക്കൊപ്പം തന്നെയായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന മൂന്ന് പേര് ഇത് ശ്രദ്ധിക്കുകയും ഓടിയെത്തി പ്രാഥമിക ശുശ്രൂഷ നല്‍കുകയും ചെയ്തതോടെ കൊറിയാസിന് തന്റെ ജീവന് തിരിച്ചുകിട്ടി.
അവിടെയുള്ള ഒരു വെറ്ററിനറി ഹോസ്പിറ്റലിലെ സിസിടിവി ക്യാമറയിൽ ഈ ദൃശ്യങ്ങള്‍ പതിഞ്ഞതോടെയാണ് ആശുപത്രിയിലെ ജീവനക്കാരാണ് ഓടിയെത്തിയത്. ഉടന്‍ തന്നെ സിപിആര്‍ നല്കി കൊറിയാസിന്റെ ജീവന് നിലനിര്‍ത്താന്‍ ഇവർ ശ്രമിച്ചു.
കൊറിയാസിന്റെ എല്ലുകള്‍ക്ക് ക്ഷതമേറ്റിട്ടുണ്ട്. കണ്ണുചുവന്ന് നീരുവച്ചിട്ടുമുണ്ട്. പേശികള്‍ക്കും തകരാറ് സംഭവിച്ചിട്ടുണ്ട്. ”ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നതില്‍ ഞാന്‍ ഭാഗ്യവാനാണ്. എനിക്ക് ഇനിയും എന്റെ ജീവിതം ജീവിക്കണം” – അയാള്‍ പറഞ്ഞു.
Discussion about this post