ശരീരസൗന്ദര്യത്തിന്യും ഫാഷന്‍ സെന്‍സിന്റെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന താരമാണ് മലൈക അറോറ. ഇപ്പോഴിതാ വെള്ളയും കറുപ്പും നിറത്തിലുളള ഹോളോഗ്രാം സ്യൂട്ടില്‍ കിടു ലുക്കിലെത്തിരിക്കുകയാണ് താരം. ഒപ്പം ഷിയര്‍ ടോപ്പും ധരിച്ചിരുന്നു. തലമുടി പിന്നിലോട്ട് കേട്ടി വെച്ചിരുന്നു. സ്മോക്കി കണ്ണുകള്‍ താരത്തെ കൂടുതല്‍ ഭംഗിയുളളതാക്കി. പച്ച ഷൂസ് കൂടിയായപ്പോള്‍ സംഭവം പൊളിച്ചുവെന്നാണ് ആരാധകർ പറയുന്നത്.
ഒപ്പം ഇപ്പോള്‍ താരത്തെ കണ്ടാല്‍ 44 വയസ്സുണ്ടെന്ന് ആരും പറയില്ല എന്നായിരുന്നു ആരാധകരുടെ കമന്റ്. സ്യൂട്ട് പൊതുവേ താരത്തിന് ഇഷ്ടമുളള വസ്ത്രമാണ്. അടുത്തിടെ നീല നിറത്തിലുളള സ്യൂട്ടിലും താരം തിളങ്ങിയിരുന്നു.
Discussion about this post