കോഴിക്കോട്: പ്രളയക്കെടുതിലാണ് കേരളക്കര. മഴ ഏറെ നാശം വിതച്ച ജില്ലകളിലൊന്നാണ് മലപ്പുറം. ജില്ലയുടെ മലയോരമേഖലകളായ നിലമ്പൂരും പോത്തുകല്ലും, നെടുങ്കയത്തും വഴിക്കടവിലുമെല്ലാം പേമാരിയും ഉരുള്‍പൊട്ടലും വന്‍നാശം വിതച്ചു. നിരവധിപേര്‍ക്ക് ജീവന് നഷ്ടമാവുകയും ചെയ്തു.
മഴക്കെടുതി രൂക്ഷമായ ജില്ലയില്‍ വ്യോമസേനയും സൈന്യവും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. ദുര്‍ഘടമായ പലമേഖലകളിലും സൈന്യത്തിന്റെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്. ഇതിനിടെ മലപ്പുറത്ത് വ്യോമനിരീക്ഷണം നടത്തിയ വ്യോമസേനയുടെ എം.ഐ. 17V5 ഹെലികോപ്റ്ററില്‍ നിന്ന് പകര്‍ത്തിയ ചില ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കേരളം അനുഭവിക്കുന്ന ദുരിതങ്ങളുടെ ആഴം ഈ ദൃശ്യങ്ങളില്‍ നിന്നുതന്നെ വ്യക്തം.
https://twitter.com/DefencePROTvm/status/1160217373896372226?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1160217373896372226&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Fkerala%2Fkerala-floods-2019-malappuram-pro-defence-trivandrum-shares-aerial-views-of-malappuram-1.4032719
https://twitter.com/DefencePROTvm/status/1160209169200209921?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1160209169200209921&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Fkerala%2Fkerala-floods-2019-malappuram-pro-defence-trivandrum-shares-aerial-views-of-malappuram-1.4032719
Discussion about this post