എസ്എഫ്ഐ ജില്ലാ നേതാവിനോട് മോശമായി പെരുമാറിയെന്നാരോപിച്ച് സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന് എസ്ഐയെ ഭീഷണിപ്പെടുത്തിയ സംഭവം സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. കൊച്ചിന് യൂണിവേഴ്സിറ്റിയില്‍ തിങ്കളാഴ്ച എസ്എഫ്ഐ പ്രവര്‍ത്തകരും ഒരു വിഭാഗം ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇതിനിടെ ഹോസ്റ്റലിലേക്ക് തള്ളിക്കയറി കൂടുതല്‍ സംഘര്‍ഷത്തിന് ശ്രമിച്ച എസ്എഫ്ഐ ജില്ലാ നേതാവ് അമലിനെ എസ്ഐ അമൃതരംഗന് പിടിച്ച് മാറ്റിയതാണ് സംഭവത്തിന് തുടക്കം. സംഘര്‍ഷം ഒഴിവാക്കാനാണ് ഈ നടപടി സ്വീകരിച്ചതെന്നാണ് എസ്ഐ നല്കിയ വിശദീകരണം. എന്നാല്‍ വിദ്യാര്‍ത്ഥി നേതാവിനോട് എസ്ഐ മോശമായി പെരുമാറിയെന്നാരോപിച്ചാണ് സിപിഎം നേതാവ് സംഭവത്തില്‍ ഇടപെട്ടു.
കളമശ്ശേരിയുടെ രാഷ്ട്രീയം മനസ്സിലാക്കണമെന്നായിരുന്നു സിപിഎം നേതാവിന്റെ ഭീഷണി. ഗുണ്ടാ കേസിലടക്കം പ്രതിയായ സിപിഎം ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ നേരത്തെയും നിരവധി പരാതികളുണ്ടായിട്ടുണ്ട്. എന്നാല്‍, കാര്യങ്ങള്‍ തിരക്കിയ തന്നോട് എസ്ഐ അപമര്യാദയായി പെരുമാറിയെന്നാണ് സക്കീര്‍ പറയുന്നത്. ഏതായാലും സംഭവത്തില്‍ എസ്ഐയ്ക്ക് ബിജെപി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന മീമുകളോടൊപ്പം പി.എസ്.സി പരീക്ഷ എഴുതി പാസായാണ് എസ്ഐ ആയതെന്ന് എസ്ഐ അമൃത രംഗന്റെ സംഭാഷണ വാചകം എറ്റെടുത്ത് ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ.
കടപ്പാട്: വിവിധ ട്രോള്‍ ഗ്രൂപ്പുകള്‍ക്ക്
Discussion about this post