ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫുട്ബോളര്മാരില് ഒരാള്‍ എന്ന് ഐഎം വിജയനെന്ന് നിസംശയം പറയാം. ആ വിശേഷണം ഊട്ടിയുറപ്പിക്കുകയാണ് വീണ്ടും ഐ.എം വിജയന്. തകര്‍പ്പന്‍ സ്കില്ലു കൊണ്ട് അന്നത്തെ തന്റെ സഹതാരവും മലയാളിയുമായ ജോപോള്‍ അഞ്ചേരിയെ മറികടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
പന്തുമായി നില്ക്കുന്ന വിജയനും തടയാന്‍ നില്ക്കുന്ന അഞ്ചേരിയുമാണ് വീഡിയോയില്‍ ഉള്ളത്. മനോഹരമായ ഒരു റെയിന്‍ബോ സ്കില്ലിലൂടെ അഞ്ചേരിയെ കൂളായി മറികടക്കുന്ന വിജയന് അനായാസം ഗോളടിക്കുന്നത് വീഡിയോയില്‍ കാണാം. ഈ പ്രായത്തിലും ഇദ്ദേഹത്തിന്റെ സ്കില്ലുകള്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് വീഡിയോയ്ക്ക് ആരാധകര്‍ നല്കുന്ന കമന്റ്.
https://www.facebook.com/ameer.babu.33/videos/1623613531108650/
Discussion about this post