ഗാന്ധിജിയെ കുറിച്ച് വളരെ വിവാദമായൊരു അഭിപ്രായമായിരുന്നു ഉണ്ടായിരുന്നതെന്ന് നടന് കമല്‍ ഹാസന്. കമല്‍ ഹാസന്റെ 65-ാം ജന്മദിനാഘോഷത്തിന്റേയും ഗാന്ധിജിയുടെ 150-ാം ജന്മദിനത്തിന്റേയും ഭാഗമായി ചിത്രം ഹേ റാമിന്റെ പ്രത്യേക പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. പ്രദര്‍ശനത്തിന് ശേഷം സംസാരിക്കവേയാണ് കമല്‍ ഗാന്ധിജിയെ കുറിച്ചും തന്റെ രാഷ്ട്രീയത്തെ കുറിച്ചും സംസാരിച്ചത്.
‘എല്ലാവരും പറയുന്നത് ഹേ റാം കാലത്തിന് മുമ്പേ ഇറങ്ങിയ സിനിമയാണെന്നാണ്. പക്ഷെ എനിക്ക് തോന്നുന്നത്, അത് നേരത്തെ വരണമെന്നായിരുന്നു. സിനിമ ഞങ്ങള്‍ 2000- ലാണ് റിലീസ് ചെയ്യുന്നത്. രാഷ്ട്രീയം ഒരു കളിയില്ല. ആത്മാര്‍ത്ഥമായി ജനങ്ങള്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിലാണത് സംഭവിക്കുന്നത്.’
‘വളര്‍ന്നു വരുന്ന സമയത്ത് എനിക്ക് ഗാന്ധിജിയെ കുറിച്ച് വളരെ വിവാദപരമായൊരു അഭിപ്രായമാണ് ഉണ്ടായിരുന്നു. പക്ഷെ ആ അദ്ദേഹത്തില്‍ ദുര്‍ബലനായൊരു മനുഷ്യനെ കണ്ടെത്താന്‍ എനിക്ക് സാധിച്ചില്ല. ഹേ റാം അദ്ദേഹത്തോടുള്ള എന്റെ മാപ്പു പറച്ചിലാണ്. ഇന്ന് ഗാന്ധിയെ ഇഷ്ടപ്പെടാന്‍ എനിക്ക് എന്റേതായ കാരണങ്ങളുണ്ട്.’ കമല്‍ പറഞ്ഞു.
Discussion about this post