ഗര്‍ഭിണിയായ ഭാര്യയും ഭര്‍ത്താവും ഒന്നിച്ച് ഒരു കിടിലന്‍ ഫോട്ടോഷൂട്ട് . അതായിരുന്നു ജെറാള്‍ഡ്- കെസ്ലി ദമ്പതികളുടെ ആഗ്രഹം. പക്ഷെ കൃത്യസമയത്ത് തന്നെ ഭാര്യ കിടപ്പിലായി. പിന്നെ ഭര്‍ത്താവ് തന്നെ ഏറ്റെടുത്തു ഭാര്യയുടെ റോള്‍. ഫൊട്ടോഷൂട്ട് നടന്നു എന്നുമാത്രമല്ല, സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.
കെ.എം. സ്മിതര്‍ ആയിരുന്നു ഫൊട്ടോഗ്രാഫര്‍. ഗര്‍ഭിണിയായിരുന്ന ഭാര്യയ്ക്ക് പുറത്തുപോകാന്‍പോലും ആവാത്ത അവസ്ഥ. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത് ബെഡ്റെസ്റ്റായിരുന്നു. ഫൊട്ടോഷൂട്ട് മുടങ്ങുമെന്ന അവസ്ഥയായി. ഭര്‍ത്താവിനും ഭാര്യയ്ക്കുംസങ്കടം. ഫോട്ടോഗ്രാഫറും പ്രതിസന്ധിയില്‍. ഒടുവില്‍ ഭര്‍ത്താവു തന്നെയാണ് ഈ ബദല്‍മാര്‍ഗ്ഗം കണ്ടെത്തിയത്. ഭാര്യയുടെ വേഷത്തിലും രൂപത്തിലും ഭാവത്തിലും എത്താന്‍ അങ്ങനെ ഭര്‍ത്താവ് തീരുമാനിച്ചു. ഷൂട്ട് പൂര്‍ത്തിയാക്കി ഫോട്ടോഗ്രാഫര്‍ സ്മിതര്‍ തന്നെ ചിത്രങ്ങള്‍ തന്റെ ഫെയ്സ്ബുക് പേജില്‍ പങ്കുവച്ചതോടെയാണ് സംഭവം വൈറലാകുന്നത്.
Discussion about this post