സ്പോര്‍ട്സ് വുമണ്‍’ പദവിയില്‍ നിന്ന് പോണ് നായികയിലേക്ക് എത്തിയ താരമാണ് ഡച്ചുകാരിയായ വെറോണ വാൻലേയർ. ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്കിൽ ലോക ചാമ്പ്യനായിരുന്നു വെറോണ ഇന്ന് പ്രശസ്ത പോൺ താരം എന്ന നിലയിലാണ് അറിയപ്പെടുന്നത്. ഇപ്പോഴിതാ നീലച്ചിത്രമേഖലയിൽ നിന്നും വിടപറയാൻ ഒരുങ്ങുകയാണ് ഇവർ.
ജീവിതത്തിലെ ചില അപ്രതീക്ഷിത സംഭവങ്ങളാണ് അവരെ പോൺ ഇൻഡസ്ട്രിയിൽ എത്തിച്ചത്. ജീവിതം കൈവിട്ടുപോകുന്ന അവസ്ഥയിൽ പണത്തിന് വേണ്ടി പോൺ മേഖലയിലേക്ക് തിരിയുകയായിരുന്നു വെറോണ. നിലവിൽ ഒപ്പുവച്ച കരാറുകൾ അവസാനിക്കുമ്പോൾ പോൺ മേഖലയിൽ നിന്ന് പിൻമാറുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വെറോണ.
ഈ മേഖലയെ ബഹുമാനിക്കുന്നു. ഇതൊരു ജോലിയായാണ് ഞാൻ കണ്ടിരുന്നത്. തിരിഞ്ഞു നോക്കുമ്പോൾ വളരെ ആനന്ദകരമായ എട്ടു വർഷങ്ങളാണ് കടന്നുപോയത് – വെറോണ പറഞ്ഞു.
Discussion about this post