വസ്ത്രങ്ങള്‍ക്കും ആഢംബര വസ്തുക്കള്‍ക്കും വേണ്ടി എത്ര രൂപവേണമെങ്കിലും മുടക്കാന്‍ മടിയില്ലാത്തവരാണ് ബോളിവുഡ് താരങ്ങള്‍. ഇവരുടെ വസ്ത്രങ്ങളെല്ലാം ഫാഷന്‍ ലോകത്ത് വലിയ ചര്‍ച്ചയാകാറുമുണ്ട്. അടുത്തിടെ കരീന കപൂര്‍ ധരിച്ച ഒരു ജാക്കറ്റാണ് ഫാഷന്‍ ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ച.
ഡെനിം ജാക്കറ്റും ചാനലിന്റെ ഡ്രസ്സുമാണ് കരീന ധരിച്ചത്. ആ വസ്ത്രത്തില്‍ കിടു ലുക്കിലായിരുന്നു കരീന. Acne Studios-ന്റെ നീല പാച്ച്ഡ് ഡെനിം ജാക്കറ്റായിരുന്നു ഇത്. 44,627 രൂപയാണ് ഇതിന്റെ വില.
Discussion about this post